എന്നു പൊട്ടും മുല്ലപെരിയാർ?
Wednesday, December 14, 2011
ഡൽഹിയിൽ ചെന്നു പ്രധാനമന്ത്രിയെ കണ്ട് നേതാക്കൾ ചായ കുടിച്ച്, അടുത്ത തവണ വരുമ്പോൾ ഒരു പാക്കറ്റ് ചായപൊടി കൂടി സോണിയ അമ്മായിക്കു കൊണ്ട് വരാം എന്ന വാക്കിന്റെ പുറത്തു പിരിഞ്ഞു. ഇറങ്ങിയപ്പോൾ നമ്മുടെ പ്രിയങ്കരനായ മുഖ്യന്റെ നിറഞ്ഞ കണ്ണുകളേ നോക്കി പ്രധാനമന്ത്രി പറഞ്ഞു "അടുത്ത സൽകാരത്തിനു തീർച്ചയായും ചായക്കൊപ്പം ബിസ്ക്കറ്റും ഉണ്ടാവും".നനഞ്ഞ കണ്ണുകൾ തുടച്ചു. മുഖ്യന്റെ ചുണ്ടിൽ മന്ദഹാസം വിടർന്നു. പതിയെ മന്ദഹാസം കൂട്ട ചിരിയായി....... തിരിച്ചെന്നുനതിനു മുൻപ് കോൺഗ്രസ്സ് നേതാക്കൾ പ്രധാനമന്ത്രിയിൽ വിശ്വാസ്മുണ്ടെന്നു പറഞ്ഞ് സമരങ്ങൾ ഒക്കെ പിൻവലിച്ചു. വിശപ്പെന്താണെന്നറിയാത്തവർ അവസരം നന്നായി മുതലെടുത്തു. പുറകെ, മറ്റ് പാർട്ടികളും അവസരം നോക്കി ഓടി രക്ഷപെട്ടു. വീണ്ടും നിസഹായരായ ജനത്തിന്റെ തലക്കു മുകളിൽ ചോദ്യച്ചിന്നം പോലെ മുല്ലപെരിയാറും, മലയുടെ അപ്പുറത്തു വടിവാളും, കുറുവടിയുമായി പാണ്ടിപടയും. ഇനി ഏതാനും മാസങ്ങൾ പ്രധാനമന്ത്രി വരുന്നതും കാത്ത് ഇരിക്കും. ഒടുവിൽ വരില്ലന്നു മനസ്ലായി കഴിഞ്ഞ് വീണ്ടും ജനം മുറവിളി കൂട്ടുമ്പോൾ, ചായപൊടിയുമായി നേതാക്കൾ ഡൽഹി ടൂർ. കേരളത്തിലെ നേതാക്കൾക്കു ഒരിക്കലും വിശ്വാസം നഷ്ടപെടാത്തിടത്തോളം കാലം പ്രധാനമന്ത്രി ചായയും കുടിച്ച് ചായ വിശേഷവും പറഞ്ഞിരിക്കും.
മുല്ലപെരിയാർ സമരം നേട്ടമുണ്ടാക്കിയതു തമിഴ്‌നാടിനാണു. അവർ മൂന്നാറിലെ തമിഴന്മാരെ ഇറക്കി ഒരു മാർച്ച് നടത്തി. ഇടുക്കി തമിഴ്നാടിനോട് ചേർക്കണം, ഞങ്ങൾക്കു തമിഴ് സർക്കാർ മതി, ഞങ്ങൾ തമിഴന്മാരാണു എന്നൊക്കെയായിരുന്നു പ്രകടനത്തിന്റെ ആവശ്യങ്ങൾ . മലയാളികളേയും. കേരള സർക്കാരേയും തെറി വിളിച്ചുള്ള വളരെ പ്രകോപനപരമായ പ്രകടനത്തിൽ "വേണമെങ്കിൽ മുട്ടി നോക്കം, വന്നാൽ വെട്ടിയിടും" എന്നും ആക്രോശിക്കുന്നുണ്ടായിരുന്നു. 500 പരം തമഴന്മാരുടെ എന്തിനും തയാറായിട്ടുള്ള ഈ പ്രകടനത്തിൽ മലയാളിയെടെ ആത്മ വിശ്വാസം നഷ്ടമാവുന്നതു അന്നു തന്നെ കണ്ടതാണു.
സത്യത്തിൽ വരാനിരിക്കുന്ന ഒരു വലിയ അപകടത്തിന്റെ സൂചനയായിട്ട് ഇതിനെ കണക്കാക്കണം. ഇങ്ങനെയൊരു പ്രകടനത്തെ കുറിച്ച് നേരത്തെ തന്നെ അറിഞ്ഞിട്ടും എന്തു കൊണ്ട് അതികൃതർ ഇതു തടയാൻ ശ്രമിച്ചില്ല? അന്നു തടഞ്ഞിരുന്നെങ്കിൽ, ഈ പ്രകടനത്തിനു ഇത്രക്കു വാർത്താ പ്രാധാന്യം ലഭിക്കില്ലായിരുന്നു. അതു അവരുടെ ഐക്യത്തെ തകർക്കാമായിരുന്നു. ഈയൊരു പ്രകടനം കൊണ്ട് മൂന്നാറിലുള്ള തമിഴ് സംസാരിക്കുനവരിൽ ഒരു ഐക്യം രൂപപെട്ട് കഴിഞ്ഞിരിക്കുന്നു. ഇനി പതിയെ പതിയെ അവർ അവരുടെ ആവശ്യങ്ങൾക്കായി സമരങ്ങൾ തുടങ്ങും. അക്രമങ്ങൾ തുടങ്ങും. മുല്ലപെരിയാർ ഒന്നു ശാന്തമായാൽ, ഇന്നു മലക്കപ്പുറത്തു വടിവാളും, ബോംബുമായി നിൽക്കുന്നവർ ഇവിടെ എത്തും. അക്രമങ്ങളെ ഭയന്നു മൂന്നാറിൽ നിന്നും പതിയെ മലയാളികൾ ജീവനും കൊണ്ട് മറ്റ് സ്ഥലങ്ങളിലേക്കു പറിച്ച് നടപ്പെടും. ഒടുവിൽ ഒന്നിനും കഴിയാത്ത നമ്മുക്കു, അവർ ചോദിച്ചതൊക്കെ കൊടുത്തു അവർ വച്ചു നീട്ടുന്ന ജീവനുമായി പോരേണ്ടി വരും.
ശ്രീലങ്കയിൽ എന്തു നടന്നു എന്നു നമ്മുക്കറിയാം. ഇൻഡ്യയിലെ ഏറ്റവും വലിയ വംശീയവാദികളാണു തമിഴ് നാട്ടുകാർ. തമിഴാണു അവർക്ക് അമ്മ. തമിഴ് കഴിഞ്ഞേയുള്ളു എന്തും. എല്ലാ മേഖലയിലും അതു അവർ വ്യക്തമായി പ്രകടിപ്പിക്കുനുമുണ്ട്. അന്യസംസ്ഥാനക്കരോടോ, അന്യ ഭാഷയോടോ യോജിക്കാൻ അവർക്ക് ഒരു താപര്യവുമില്ല. പ്രതേകിച്ച് മലയാളികളോട് അവർക്കു എന്തോ മുൻവൈരാഗ്യമുള്ളതു പോലെയാണു പെരുമാറ്റം. ഭാവിയിൽ ഹൈറേജ് മേഖലകൾ ഒക്കെ നമ്മുക്ക് നഷ്ടപെടാനുള്ള സാധ്യത ഒട്ടും തന്നെ തള്ളികളയാനാവില്ല. ഈ പറയുന്ന മുല്ലപെരിയാറും സിമ്പിളായി കൊണ്ട് പോവും. നമ്മുടെ നേതാക്കൾ അന്നും ഡൽഹി ടൂറും നടത്തി ചായയും കുടിച്ച് നടക്കും. മലയാളികൾക്കു വേണ്ടാത്ത മലയാളിയുടെ ജീവനു വേണ്ടിയിട്ടുള്ള യാത്രകൾ.
തോട്ടങ്ങൾ നശിപ്പിക്കുന്നു. വ്യവസായ സ്ഥാപനങ്ങൾ കൊള്ളയടിക്കുന്നു. ഉപകരണങ്ങൾ ഏടുത്തു കൊണ്ട് പോവുന്നു. വാഹനങ്ങൾ അഗ്നിക്കിരയാക്കുന്നു. മനുഷ്യൻ അക്രമിക്കപെടുന്നു. മലയാളിയോടുന്ന വൈരാഗ്യം ഉപയോഗിക്കാൻ അവർക്ക് കിട്ടിയ അവസരം എല്ലാം മുതലെടുക്കുമ്പോൾ, തമിഴ് രാഷ്ട്രീയം അതിനു ഒത്താശ ചെയ്തു കൊടുക്കുന്നു. തമിഴ്‌നാട്ടിൽ ഇന്നു വ്യാപകമായ അക്രമത്തിനിരയാവുന്ന മലയാളിയുടെ വേദന പോലും കേന്ദ്രത്തെ ധരിപ്പിക്കാൻ കഴിയാത്ത കേരള സർക്കാരിനു, എന്തു മലയാളി സ്നേഹം? ഈ ഒരു വിശയത്തെ കുറിച്ച് ഒന്നു സംസാരിക്കാൻ പോലും മടിച്ച നമ്മുടെ നേതാകൾ ആരുടെ സംരക്ഷണത്തിനായിട്ടാണു നില കൊള്ളുന്നതു?
മുല്ലപെരിയാർ എന്നു മുറവിളി കൂട്ടിനടന്നവരൊക്കെ പതിയെ പിൻവാങ്ങുന്നു. മുല്ലപെരിയാറും പരിസരവും വീണ്ടും ശാന്തമായി തുടങ്ങുന്നു. കേരളം ഉറക്കത്തിലേക്കു വഴുതി തുടങ്ങുന്നു. ഡാമുകൾ മലയാളിയുടെ തലക്ക് വില പറഞ്ഞു നിൽക്കുന്നു..... പൊട്ടിയാൽ എലാവരും മരിക്കുമ്മല്ലോ എന്ന പ്രതീക്ഷയിൽ മലയാളികൾ വീണ്ടും ജീവിതത്തിലെക്കു മടങ്ങാൻ തയാറാവുമ്പോൾ ഒരു ചോദ്യം മാത്രം ബാക്കി....
മുല്ലപെരിയാർ എങ്ങാനും പൊട്ടുമോ? പൊട്ടിയാൽ ഇടുക്കി താങ്ങുമോ?

