കൊളംബിയകാരന്‍ സായിപ്പ്
Sunday, February 28, 2010
എന്റെ പഴയ കൂട്ടുകാരന്‍ 'എബി'യായിരുന്നൂ കാശുണ്ടാക്കാന്‍ ഉള്ള വേറൊരു വഴി ഫ്രീലാന്‍സ് വര്‍ക്ക് ആണെന്ന് പറഞ്ഞു തന്നത്. കാശിന്നു നിങ്ങള്‍കുള്ളത് പോലെ തന്നെ എനിക്കും അവശ്യം ഉള്ളത് കൊണ്ടും, ഒരുപാടു കാശു ആ വഴിക്ക് എബിയുടെ കൂട്ടുകാരന്‍ ഉണ്ടാക്കുന്നൂ എന്ന അറിവും എന്റെ ചിന്തകളില്‍ നിറഞ്ഞുനിന്ന ആ കാലയളവില്‍...
************
എങ്ങനെ ഒക്കെ ഫ്രീലാന്‍സ് ജോലികള്‍ പിടിക്കാം എന്നുള്ള ആയിരം വഴികള്‍ നട്ടപാതിരക്ക് കുത്തിയിരുന്നു ചിന്തിക്കുക എന്റെ ഹോബിയാക്കി മാറ്റിയിരുനൂ ഈ ഞാന്‍. ഡെയിലി നൈറ്റ്ഉം കുത്തിയിരുന്ന് നെറ്റില്‍ സെര്‍ച്ച് ചെയുക എന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ എന്ന് മനസില്ലക്കുകയും, എല്ലാ ഫ്രീ ലാന്‍സ് വര്‍ക്ക് സൈറ്റ്കളിലും കാണുന്ന ജോലിക്ക് എല്ലാം അപ്ലൈ ചെയ്തു കൊണ്ടിരുനെക്കിലും, ഒന്നും തന്നെ കിട്ടുനുണ്ടായിരുനില്ല. ഇതൊന്നും മനസിന്റെ വാശി-കം-പ്രതീക്ഷക്കു ഒരു കുറവും വന്നിരുനില്ലാട്ടോ..ആയതിനാല്‍ ഈ വക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാതെ തന്നെ ഞാന്‍ എന്റെ പരിശ്രമം തുടര്‍ന്ന് കൊണ്ടിരുന്നൂ...
ഫ്രീലാന്‍സ് വര്‍ക്ക് തരുന്ന സൈറ്റ്കള്‍ എല്ലാം എന്റെ പേര് കൊണ്ട് നിറഞ്ഞു. 'അമേരിക്ക' എന്ന് ഏതു വെബ്സൈറ്റ്ല്‍ കണ്ടാലും ഞാന്‍ എന്റെ ഇമെയില്‍ അഡ്രസ് ഏതെങ്ങിലും ബോക്സില്‍ കൊടുക്കുകയും കൂടെ എന്റെ ഫ്രീലാന്‍സ് താല്‍പര്യവും അറിയിച്ചു സബ്മിറ്റ് ചെയുന്നത് എന്റെ പാതിര ടൈംപാസുകളില്‍ മുന്‍പില്‍ നില്‍ക്കുനതില്‍ ചിലത്. വേറെയും ഉണ്ട് അടവുകള്‍. പക്ഷെ കോപ്പി റൈറ്റ് ഉള്ളതായത് കൊണ്ട് ഞാന്‍ ഇവിടെ എഴുതുനില്ല. ഞാന്‍ ആരാ മോന്‍. അങ്ങന്നെ മനോഹരമായ രാത്രികള്‍ ഞാന്‍ ഉത്സവമാക്കി മാറ്റിയ വേളയില്‍ പതിവില്ലാത്തൊരു ചാറ്റ് റിക്വസ്റ്റ് കണ്ടു ഞെട്ടി പോയി.
സത്യം പറയാമല്ലോ, പേര് വായിക്കാന്‍ ഞാന്‍ കുറെ സമയം എടുത്തു അതാണ് ആ ഞെട്ടലിന്റെ കാരണം., അത് എന്റെ തെറ്റലാട്ടോ! ഈ പേര് ഒന്ന് വായിച്ചു നോക്ക് "Yalvarez Alexanderia Yovany". ഞാന്‍ എന്റെ മെമ്മറി എല്ലാം ചികഞ്ഞു ഓരോ അരിയും പെറുക്കി... എടുത്തു... നോക്കി... എന്നിട്ടും ഒരു പിടിയും കിട്ടുന്നില്ല. ഇങ്ങന്നെ ഒരു പേരുള്ള ഒരുവനായിട്ടു എന്റെ ലൈഫില്‍ കൂട്ട് കൂടിയിട്ടില്ല.ഇത് "ആണോ" അതോ "പെണ്ണോ"?
പെണ്ണ് ആവാനാണ് ചാന്‍സ്. റീസണ്‍ : Alexander = "ആണ്". അതുകൊണ്ട് Alexanderia = "പെണ്ണ്". അമ്മാവന്‍ = മെയില്‍ ആന്‍ഡ് അമ്മായി = ഫീമെയില്‍ പോലെ. ഏത്! പക്ഷെ ഇതൊന്നും കൊണ്ട് കണ്‍ഫ്യൂഷന്‍ തീരുനില്ലലോ..
ഓര്‍ക്കുട്ട് എടുത്തു കൂട്ടുകാരെ ഒക്കെ ചികഞ്ഞു നോക്കി, ഇനി അവിടെ എങ്ങാനും.. നഹി നഹി. കുറെ ബ്രസീല്‍ പെണ്‍ കുട്ടികളെ ഞാന്‍ അടുത്തിടെ ആഡ് ചെയ്തിരുനൂ . ആ ടൈമില്‍ ബ്രസീല്‍ എന്നാല്‍ എന്റെ ജീവനായിരുന്നൂ. "സൌഹൃതതിന്നു... അതിരുകളില്ല..." എന്നതായിരുന്നൂ എന്റെ മൂളിപാട്ട് പോലും.. ഇനി അവരുടെ ഫാദര്‍ ഓര്‍ ബ്രദര്‍?... ഹേയ് ... നോ നോ. അതിനും ചാന്‍സ് ഇല്ല. പിന്നെ ഏതു...? അതും ഈ പാതിരാത്രി.
എന്തും വരട്ടെ എന്ന് മനസ്സില്‍ മന്ത്രിച്ചു ഞാന്‍ ആഡ് ചെയ്തു. ചെയ്തതും ഒരു "ഹായ്" ഇങ്ങോട്ട്. കൊടുത്തു തിരിച്ചും ഒരു "ഹായ്". കൂടെ
"ഹലോ.. ഐ ആം അംജിത്. സോഫ്റ്റ്‌വെയര്‍ കം വെബ്സൈറ്റ് ഡെവലപ്പ്ര്‍ ഫ്രം ഇന്ത്യ" .
(ഹി ഹി... ഇത് ഞാന്‍ കോപ്പി ചെയ്തു വച്ചിരിക്കുവാ. പുതുതായി ചാറ്റ്നു വരുന്ന എല്ലാവര്ക്കും ഞാന്‍ ഇതയക്കും, പഠിച്ച കാശു മുതലാകാന്‍ ഉള്ള തന്ത്രമാണെന്ന് ചിലര്‍. അഹങ്കാരം ആണെന്ന് മറ്റു ചിലര്‍. പക്ഷെ ഞാന്‍ അതൊന്നും കേട്ട് പതിവ് മുടക്കാറില്ല. ജസ്റ്റ് ഐ ഡോണ്ട് കെയര്‍).
തുടര്‍ന്ന് അയാളുമായി വന്‍ ചാറ്റ്ഇങ്.
....
,,,,
....
,,,,,
എന്താ കാര്യം എന്ന്വച്ചാല്‍,
അയാള്‍ ഒരു കറുത്ത സായിപ്പും.. അയാള്‍ക്ക് ഒരു വെളുത്ത ഗേള്‍ ഫ്രണ്ട്ഉം (കല്യാണം രണ്ടു വര്‍ഷത്തിനുളില്‍), അതില്‍ രണ്ടു കുട്ടികളും കൂടാതെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയും പിന്നെ രണ്ടു ക്രെഡിറ്റ് കാര്‍ഡും, ഒരു വലിയ ബൈക്ക്-ഉം ഉള്ള കൊളംബിയ നിവാസിയായ മഹാന്‍... എന്നെ പോലെ തന്നെ കഷ്ട്ടപാടുള്ള ഒരു പാവം മനുഷ്യന്‍ ആണെന്ന് എന്നോട് പറഞ്ഞപോള്‍ അയാളുടെ തെറ്റിധാരണ ഞാന്‍ ആയിട്ടു മാറ്റാന്‍ പോയില്ല. പക്ഷെ ഈ പാവത്തിന്നു ഇംഗ്ലീഷ് അറിയില്ല. ബട്ട് നന്നായിട്ട് സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ് മുതലായ ഭാഷകള്‍ സംസാരിക്കും എന്ന് പറയുന്നൂ. ഇതൊന്നും എനിക്കറിയില്ലല്ലോ. അറിയില്ല എന്ന കാര്യം ഞാന്‍ അത് അയാളോട് പറഞ്ഞില്ലേ. ഞാന്‍ ആരാ മുതല്‍. പക്ഷെ അയാള്‍ പറഞ്ഞ എല്ലാ ഭാഷകളിലും ഞാന്‍ മറുപടി മുറക്ക് കൊടുത്തുകൊണ്ടിരുന്നൂ. അറിയില്ലാത്ത ഭാഷ എങ്ങനെ ഞാന്‍ ഉപയോഗിച്ച് എന്നല്ലേ നിങ്ങളുടെ ഇപോഴത്തെ ടെന്‍ഷന്‍. എന്നാല്‍ അതിനല്ലേ http://translate.google.com/. ഇതുപയോഗിച്ച് വിതക്തമായി അയാളുടെ പല ഭാഷ ചോദ്യങ്ങള്‍ക്ക് അതാതു ഭാഷയില്‍ ഉത്തരം കൊടുത്തു കൊണ്ടിരുന്നൂ. (ഇങ്ങന്നെ തന്നെയാണ് ഇംഗ്ലീഷ് അറിയില്ലാത്ത ഇന്റര്‍നാഷണല്‍ ആളുകളെ ഞാന്‍ മാനേജ് ചെയുന്നത്. ;-))
അയാള്‍ക്കും നിങ്ങളെ പോലെ എന്നോട് ബഹുമാന്‍ തോന്നാന്‍ വേറെ വല്ല കാരണവരും വേണോ. അയാളുടെ പേര് എങ്ങനെ വിളിക്കണം എന്ന് അറിയില്ലാത്തത് കൊണ്ട് ഞാന്‍ ഒരുവിതം ശരിയാക്കി "ജോമോന്‍" എന്ന് വിളിച്ചു നോക്കി. അത് അയാള്‍ക്ക് വളരെ അങ്ങ് ഇഷ്ട്ടായി. മാത്രവുമല്ല, പതിയെ പതിയെ ഞാന്‍ "ജോമോന്‍" എന്ന് വിളിക്കുമ്പോ അയാള്‍ "യാ യാ" എന്നും വിളി കേള്‍കാന്‍ തുടങ്ങി. പിന്നെ കാലക്രമേണ ഞാന്‍ അയാളെ "ജോ.. ജോ.." എന്ന് വിളിക്കാനും ആരംഭിച്ചു. പിന്നെ ഒന്നും വിളിക്കാതെ തന്നെ വിളി കേള്‍ക്കാനും തുടങ്ങി.
ഒടുവില്‍ അയാള്‍ മനസ് തുറന്നു. അയാള്‍ക്ക് എന്നെ കൊണ്ട് ഒരു വര്‍ക്ക് ചെയിക്കണം. ഞാനും അയാളോട് മനസ് തുറന്നു. എനിക്കും അയാളുടെ വര്‍ക്ക് ചെയണം. അയാളുടെ സ്ഥലത്തെ ഏറ്റവും വലിയ പള്ളിയുടെ ഒരു ചെറിയ സര്‍വ്വേ വെബ്സൈറ്റ്. എന്റെ ജോലിയുടെ മഹത്വം എങ്ങനെ അയാള്‍ക്ക് മനസിലായി എന്ന് ചോതിക്കാന്‍ നാവിന്‍ തുമ്പില്‍ വരെ വന്നതാണ്. പക്ഷെ കിട്ടിയ പണി കളയണ്ട എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ കമാനോരക്ഷരം മിണ്ടാന്‍ പോയില്ല. എല്ലാം ചെയ്യാം എന്നേറ്റു. കാശു ഞാന്‍ മനപൂര്‍വം കുറച്ചു കൂടുതല്‍ കാച്ചി. ഇഷ്ട്ടന് അത് വളരെ ഇഷ്ട്ടായി. ഈ പ്രൊജക്റ്റ് പള്ളിക്ക് വേണ്ടിയുള്ള അയാളുടെ സംഭാവന്‍ ആണെന്നും അല്ലായിരുന്നൂ എങ്കില്‍ ഇതില്‍ കൂടുതല്‍ കാശു തരാമായിരുന്നൂ എന്നും ഇഷ്ട്ടന്‍. എന്റെ കണ്ണ് നിറഞ്ഞു പോയി. കുറച്ചു കൂടി കൂടുതല്‍ കാശു പറയാംമായിരുന്നൂ എന്നൊരു ചിന്താസ്... ആദ്യമായിട്ടാണ് ചോതിച്ച കാശു തരാം എന്ന് ഒരുത്തന്‍ പറയുന്നത്.
സംസാരം മുഴുവന്‍ പല പല ഭാഷകളില്ലയിരുന്നൂ. എല്ലാം വളരെ നന്നായി അയാള്‍ക്ക് മനസിലാവുകയും ചെയുന്നുണ്ടയിരുന്നൂ എന്നത് എന്നെ കൂടെ കൂടെ സന്തോഷിപ്പിച്ചു കൊണ്ടിരുനൂ. ഒടുവില്‍ അയാളുടെ ആ സങ്കടം എന്നോട് പങ്കു വച്ചു. കൊളംബിയകാരന്‍ സായിപ്പിന് ഇംഗ്ലീഷ് വലിയ വശം ഇല്ല പോലും. ആ ഒരു കാരണത്താല്‍ ഒരുപാടു പ്രൊജക്റ്റ്‌സ് അയാള്‍ വേണ്ട എന്ന് വച്ചു. എന്നെ കിട്ടിയത് കൊണ്ട് ഇംഗ്ലീഷ് പഠിക്കാം.. കൂടെ വര്‍ക്ക് പിടിച്ചു എനിക്ക് തരാം എന്ന്...
ഏതു, കൊക്കിന്റെ വിശപ്പും മാറും... പോത്തിന്റെ ..
അയാള്‍ ആദ്യം പറഞ്ഞത് കേട്ട് എനിക്ക് ചെറിയ രോമാഞ്ചം ഉണ്ടായി എന്നത് നേരാ.. പക്ഷെ സായിപ്പിനെ ഇംഗ്ലീഷ് പഠിപ്പിക്കാ എന്നൊക്കെ പറഞ്ഞാല്‍ അത് ഉസ്താത്-നെ ഓത്തു പഠിപ്പിക്കുന്നത് പോല്ലേ അല്ലെ.. അതും പോരാത്തതിനു, എന്റെ എല്ലാ ഇംഗ്ലീഷ് നമ്പരുകളും അയാള്‍ ചോര്‍ത്തികൊണ്ട് പോവില്ലേ എന്ന വിഷമം കാരണം ഇനിയുള്ള രാത്രികള്‍ ഉറങ്ങാന്‍ കഴിയില്ലലോ എന്ന ടെന്‍ഷന്‍ വേറെയും. പക്ഷെ ഞാന്‍ പഠിപ്പിക്കാം എന്നേറ്റു, വെറുതെ അല്ലാലോ. പറഞ്ഞ വിലക്ക് പ്രൊജക്റ്റ്‌സ് പിടിച്ചു തരുന്നില്ലേ ഇഷ്ട്ടന്‍.. പേര് പോലെ തന്നെ മാന്യനായ മനുഷ്യന്‍.
അങ്ങന്നെ വര്‍ക്ക് തുടങ്ങി. ദിവസങ്ങള്‍ തള്ളി നീക്കി. എല്ലാ ദിവസവും മുടങ്ങാതെ ഇംഗ്ലീഷ് പഠിപ്പിക്കല്‍. വര്‍ക്ക് അത് കഴിഞ്ഞു. അങ്ങന്നെ നാലാംനാള്‍ അയാള്‍ അയാളുടെ സ്ഥലത്ത് എന്റെ ഉപദേശ പ്രകാരം ഇംഗ്ലീഷ് പഠിക്കാന്‍ ചേര്‍ന്നൂ. ഞാന്‍ ഫുള്‍ ടൈം വര്‍ക്കിംഗ്. പിന്നെ ദിവസങ്ങള്‍ എല്ലാം ചറപറാന്നു പോയി.... അങ്ങന്നെ ഒരു മാസം കഴിഞ്ഞു. ഡെയിലി അയാള്‍ എനിക്ക് മനസിലാവാതെ തമാശയായി വരും, ഞാന്‍ മുടങ്ങാതെ "ഹ ഹ ഹ" അടിച്ചു വിടും. വീണ്ടു ഒരു മാസം കൂടി കഴിഞ്ഞു. പ്രൊജക്റ്റ് എല്ലാം ഒരു വിതം തീര്‍ന്നു തുടങ്ങി.. അയാളെ കഴിഞ്ഞത് എല്ലാം കാണിക്കും. പിന്നെ അയാള്‍ എന്നെ ഒരു മണികൂര്‍ പുകഴ്ത്തും. എല്ലാം കേട്ട് ഞാന്‍ രസിക്കും. അത് കഴിഞ്ഞു ഞാന്‍ കാശു ചോതിക്കും. അപ്പോള്‍ അയാള്‍ക്ക് എന്റെ ഇംഗ്ലീഷ് മനസിലാവതെയും വരും. പക്ഷെ ഞാന്‍ തളരാതെ മുന്നോട്ട്. ഒടുവില്‍ ആ ദിവസം വന്നെത്തി. ഞാന്‍ വിജയകരമായി പ്രൊജക്റ്റ് തീര്‍ത്തു. കൊടുക്കുനതിന്നു മുന്‍പ് ഞാന്‍ പറഞ്ഞുറപ്പിച്ച കാശു ചോതിച്ചു. അയാള്‍ക്ക് മനസിലാവുന്നില്ല എന്റെ ഭാഷ. ഞാന്‍ പല ഭാഷകളിലായി ചോതിച്ചു. എല്ലാത്തിനും അയാള്‍ക്ക് ഒരേ ഉത്തരം. "മനസിലാവുന്നില്ല!!". ഒടുവില്‍ ഞാന്‍ എല്ലാ ഭാഷകളിലും മാന്യമായ രീതിയില്‍ എന്റെ വിഷമങ്ങള്‍ ഒക്കെ പറഞ്ഞു നോക്കി. എനിട്ടും അയാള്‍ക്ക് മനസിലാവുനില്ല. പിന്നെ മടിച്ചില്ല... ഞാന്‍ പച്ച മലയാളത്തില്‍ അയാളുടെ രാജ്യത്തെ ഒറ്റ ജീവിയേയും വിടാതെ തറ തെറി....... അതോടെ തീര്‍ന്നു എല്ലാം!
അന്ന് പോയ അയാളെ പിന്നെ ഇന്ന് വരെ ഞാന്‍ ഓണ്‍ലൈന്‍ കണ്ടിട്ടില്ല. എന്നും മുടങ്ങാതെ പല ഭാഷകളില്‍ ഞാന്‍ ഓരോ ഇമെയില്‍ അയക്കുനുണ്ട്. പക്ഷെ മറുപടി നഹി നഹി......
നിങ്ങള്‍ ആരെങ്കിലും ഈ പറയുന്ന പിച്ചകാരനെ എവിടെ എങ്കിലും കാണുവാനെങ്ങില്‍ അയാളോട് താഴെ കാണുന്ന മെസ്സേജ് കൊടുത്തു എന്റെ ഈ കാത്തിരിപ്പിനു വിരാമം ഉണ്ടാക്കി തരണം എന്ന് വിനീതമായി അഭ്യര്ത്തിക്കുന്നൂ ... അപേക്ഷിക്കുന്നൂ..
--------------
പ്രിയ "Yalvarez Alexanderia Yovany",
താങ്കളുടെ സ്ഥലത്തെ ഏറ്റവും വലിയ പള്ളിക്ക്, "വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട്" എന്ന് അറിയപെടാന്‍ ആഗ്രഹിക്കുന്ന ഈ പാവത്തിന്റെ വക ഒരു ചെറിയ സര്‍വ്വേ പ്രൊജക്റ്റ് സംഭാവന ഇനത്തില്‍ പെടുത്തി എന്റെ കയ്യില്‍ നിന്നു കയ്പ്പറ്റി, എനിക്ക് വേണ്ടി വെറും ഒരു നേരത്തെ പ്രാര്‍ത്ഥന എങ്കിലും ഓഫര്‍ ചെയ്തു എന്റെ കമ്പ്യൂട്ടര്‍-ല്‍ നിന്നും മേല്‍ പറഞ്ഞ പ്രൊജക്റ്റ് ഫ്രീ ആക്കി തരണം. ഈ ഒരു പ്രൊജക്റ്റ് വേറെ പള്ളിക്ക് വില്‍ക്കാന്‍ ഞാന്‍ പഠിച്ച പണി എല്ലാം നോക്കി. ആര്‍ക്കും വേണ്ടാത്ത ഈ സര്‍വ്വേ താങ്ങള്‍ എങ്ങനെ കണ്ടു പിടിച്ചു എന്നത് എത്ര ചിന്തിച്ചിട്ടും നോ എത്തുംപിടി!. . ഒരു പള്ളിയിലും ഇത് പോലൊരു സര്‍വേ ഇല്ല എന്നാണ് എന്റെ നാട്ടിലെ പള്ളിയിലെ പാവം അച്ചന്മാര്‍ പറയുന്നത്. നമ്മള്‍ നേരത്തെ പറഞ്ഞു ഉറപിച്ച കാശു കിട്ടുമെന്ന് വിചാരിച്ചു, ഞാന്‍ കുറച്ചു കാശു കടമായി.. കുറെ പേരുടെ കയ്യില്‍ നിന്നും വാങ്ങിയിരുനൂ. അതു പോട്ടെ. പോയത് അവര്‍ക്ക് ഇനി തിരിച്ചു കിട്ടില്ലലോ. എന്നാലും അവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി കൂടി പ്രാര്‍ത്ഥിക്കാന്‍ താല്പര്യം ഉണ്ടാവണം എന്ന് കൂടി ഞാന്‍ ഇവിടെ ചേര്‍ക്കുന്നൂ. ഞാന്‍ എന്റെ ഭാഷയില്‍ തെറി പറഞ്ഞപോള്‍ തങ്ങള്‍ക്കു അത് മനസിലാവും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. അങ്ങന്നെ ഉണ്ടായതില്‍ എനോട് ക്ഷമിക്കണം. ഒന്നും മനപൂര്‍വം ആയിരുന്നില്ല. :-(. താങ്ങളും ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിക്കുനുണ്ടല്ലേ?
ഒരുപാടൊരുപാട് സ്നേഹത്തോടെ,
സ്വന്തം,
വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട്
സോഫ്റ്റ്‌വെയര്‍ കം വെബ്സൈറ്റ് ഡെവലപ്പ്ര്‍ ഫ്രം ഇന്ത്യ
---------------
നന്ദി!

13 പ്രതികരണങ്ങള്‍:
ഈ മനുഷ്യന്റെ ഒരു കാര്യം!
എന്നെ പറ്റിച്ചത് ജര്‍മ്മനിക്കാരനാ... ഈശ്വരാ ഭഗവാനെ അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തേണമേ...
മീതീന്‍ - ഒടുവില്‍ നീ വന്നൂ അല്ലെ. നമ്മുക്ക് വളരെ ഹാപ്പി ആയിട്ടോ. ആ ചെറിയ സ്പാനെര്‍ ഇപ്പോഴും കയ്യില്‍ തന്നെ ഇല്ലേ?
എന്‍റെ പോന്നു അംജിതെ കിടിലന്‍.. ഇതൊക്കെ നടന്ന സംഭവം ആണോ... നമ്മുടെ മറ്റേ ആ പുള്ളി ആണോ ഈ മഹാന്‍..... ( "ഹലോ.. ഐ ആം അംജിത്. സോഫ്റ്റ്‌വെയര്‍ കം വെബ്സൈറ്റ് ഡെവലപ്പ്ര്‍ ഫ്രം ഇന്ത്യ" . ) ഇത് കിടിലന്‍.. സ്പെല്ലിംഗ് മിസ്ടകെസ് ഉണ്ട് ഇടയ്ക്കു ... എന്നാലും വളരെ നന്നായിട്ടുണ്ട്... ഞാന്‍ എന്തായാലും ഈ "Yalvarez Alexanderia Yovany" നെറ്റില്‍ കണ്ടാല്‍ ഉടനെ അമ്ജിതിനെ അറിയിക്കാം...
നന്ദിയുണ്ട് പ്രവീണ്‍! :-)
ഞാന്‍ ഈ പോസ്റ്റ് വായിച്ചിട് നിനക്ക് വേണ്ടി വിഷമികണോ അതോ നിന്റെ എഴുത്തില്‍ ഉള്ള humour sense കണ്ടിട് ചിരികണോ എന്ന് അറിയുനില്ല. Freelance ചെയുന്ന എല്ലാവര്ക്കും പലകാലത്ത് പല clientsil നിനും നേരിടുന ഒരു വലിയ പ്രശ്നം ആണ് ഇത്. നിന്റെ ബ്ലോഗില്‍ ഇതുവരെ വായിച്ചതില്‍ ഞാന്‍ എറവും കൂടുതല്‍ ചിരിച്ച ഒരു പോസ്റ്റ് ആണ് ഇത്, നിന്റെ എഴുത്തിന്റെ ശൈലി വളരെ നന്നാകുനുട്
എന്തായാലും സായിപ്പു കാണിച്ചത് ഒരു മാതിരി മറ്റേടത്തെ പരിപാടി ആയി പോയി ..............
ഇനി ചിലപ്പോ അംജിത് ന്റെ കൂടുകാര്‍ ആരെങ്കിലും ആവൊ സായിപ്പായി അവതരിച്ചത്
പ്രിയ "Yalvarez Alexanderia Yovany",
താങ്കളുടെ സ്ഥലത്തെ ഏറ്റവും വലിയ പള്ളിക്ക്, "വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട്" എന്ന് അറിയപെടാന്‍ ആഗ്രഹിക്കുന്ന ഈ പാവത്തിന്റെ വക ഒരു ചെറിയ സര്‍വ്വേ പ്രൊജക്റ്റ് സംഭാവന ഇനത്തില്‍ പെടുത്തി എന്റെ കയ്യില്‍ നിന്നു കയ്പ്പറ്റി, എനിക്ക് വേണ്ടി വെറും ഒരു നേരത്തെ പ്രാര്‍ത്ഥന എങ്കിലും ഓഫര്‍ ചെയ്തു എന്റെ കമ്പ്യൂട്ടര്‍-ല്‍ നിന്നും മേല്‍ പറഞ്ഞ പ്രൊജക്റ്റ് ഫ്രീ ആക്കി തരണം. ഈ ഒരു പ്രൊജക്റ്റ് വേറെ പള്ളിക്ക് വില്‍ക്കാന്‍ ഞാന്‍ പഠിച്ച പണി എല്ലാം നോക്കി. ആര്‍ക്കും വേണ്ടാത്ത ഈ സര്‍വ്വേ താങ്ങള്‍ എങ്ങനെ കണ്ടു പിടിച്ചു എന്നത് എത്ര ചിന്തിച്ചിട്ടും നോ എത്തുംപിടി!. . ഒരു പള്ളിയിലും ഇത് പോലൊരു സര്‍വേ ഇല്ല എന്നാണ് എന്റെ നാട്ടിലെ പള്ളിയിലെ പാവം അച്ചന്മാര്‍ പറയുന്നത്. നമ്മള്‍ നേരത്തെ പറഞ്ഞു ഉറപിച്ച കാശു കിട്ടുമെന്ന് വിചാരിച്ചു, ഞാന്‍ കുറച്ചു കാശു കടമായി.. കുറെ പേരുടെ കയ്യില്‍ നിന്നും വാങ്ങിയിരുനൂ. അതു പോട്ടെ. പോയത് അവര്‍ക്ക് ഇനി തിരിച്ചു കിട്ടില്ലലോ. എന്നാലും അവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി കൂടി പ്രാര്‍ത്ഥിക്കാന്‍ താല്പര്യം ഉണ്ടാവണം എന്ന് കൂടി ഞാന്‍ ഇവിടെ ചേര്‍ക്കുന്നൂ. ഞാന്‍ എന്റെ ഭാഷയില്‍ തെറി പറഞ്ഞപോള്‍ തങ്ങള്‍ക്കു അത് മനസിലാവും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. അങ്ങന്നെ ഉണ്ടായതില്‍ എനോട് ക്ഷമിക്കണം. ഒന്നും മനപൂര്‍വം ആയിരുന്നില്ല. :-(
മച്ചു നമിച്ചു...
സായിപ്പിനെക്കാളും മെച്ചം നീ തന്നെ..ഹിഹി
Swaroop Shankar : ഒരു കോട്ട നന്ദി. :D
കുട്ടന്‍ : സംശയം ഇല്ലാതില്ല! ബട്ട് നാട്ടുകാരന്‍ ആവാന്‍ ചാന്‍സ് തീര്‍ച്ച. ഏതോ ഒരു മല്ലന്‍ മല്ലു.
junaith : ഹി ഹി. നമ്മള്‍ അങ്ങനെ ചെയുമോ? ;-)
Aby yannelle ninne Freenlance lottu thalli vittathu. mikkavarum avante project ayirikum. :)
Post nannayirunnu. All the best.
ഇത്രയൊക്കെ ആയിട്ടും നിനക്ക് ആളെ പിടികിട്ടീല്ലേ?
ആ വാക്കുകള്‍ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ.
Yalvarez ALEXanDEria YovANy
ഇപ്പൊ പിടികിട്ടിയോ?
പ്രതികാര ദാഹിയായ ആ മനുഷ്യന്‍ ഇന്നും ഇന്‍റര്‍നെറ്റില്‍ ഗതി കിട്ടാതെ അലഞ്ഞു നടക്കുകയാണ്. ജാഗ്രതൈ...
its just marvellous way of telling, i liked it, keep on "chambing such kumman items"
അയാള്‍ക്കും നിങ്ങളെ പോലെ എന്നോട് ബഹുമാന്‍ തോന്നാന്‍ വേറെ വല്ല കാരണവരും വേണോ.
Endhoru Elima :-)
Post a Comment