രാത്രി ഭയം - 1

Thursday, July 29, 2010

യ്കിട്ടു അനിയന്റെ ഫോണ്‍ വന്നൂ. ഉമ്മയുടെയും അനിയത്തിയുടെയും അടുത്ത് ഒരുങ്ങിയിരികാന്‍. ഒരു സിനിമക്ക് പോകാം എന്ന്. ഇപ്പൊ വേണോ, നാളെ രാവിലെ പോയാല്‍ പോരെ എന്നവനോട് ഞാന്‍ ചോദിക്കാന്‍ ഉണ്ടായ കാരണം തന്നെ കഴിഞ്ഞ കുറെ നാളായി  മനസ്സില്‍ കടന്നു കൂടിയിരിക്കുന്നെ ആ പഴയ  പേടിയായിരുനൂ. കാതില്‍ മുഴങ്ങുന്ന ആരവത്തിനു ഒട്ടും ശമനമില്ല. കണ്ണില്‍ അന്തകാരത്തിന്റെ കൊടും ക്രൂരമായ വിളയാട്ടം. ദേഹം കുളിര് കൊരുനൂ. അവന്റെ മറുപടി "പോര.. ഇന്ന് തന്നെ പോണം എന്നയിരുനൂ.."

ജാകറ്റ് എടുത്തു പുതച്ചു ഇരിക്കുമ്പോള്‍ അപുറത്തു അവര്‍ വസ്ത്രം മാറുന്ന ശബ്ദം കേള്‍കാം. നെഞ്ഞിടി കൂടുനത് കോണ്ട് ഞാന്‍ പതിയെ മുറിയില്‍ നിന്നു പുറത്തിറങ്ങി. ഉമ്മ ചോതിച്ചു, എന്താ പനിയാണോന്നു. പനിയോ, വിറയലോ.. എന്തോ എനിക്കറിയില്ല. ഞാന്‍ ആയിട്ട് വരുത്തി വച്ചതാണോ ഈ പേടി എന്ന് ചോതിച്ചാല്‍ എനിക്കുത്തരമില്ല. കലര്‍ന്ന മനസുമായി ആ ഇടറിയ ശബ്ദത്തില്‍ ഞാന്‍ വീണ്ടും എന്തോ പറയാന്‍ ഒരുങ്ങുബോള്‍ പുറമേ അനിയന്‍ വന്നു വിളിച്ചു പറയുനുണ്ട് വേഗം വരാന്‍. വീണ്ടും ഞാന്‍ പതുക്കെ മുറിക്കുളില്‍ കെയറി. പിന്നെ ഏതാനും നിമിഷങ്ങള്‍ക്കകം അവര് വീട്ടില്‍ നിന്നു പോയിരുനൂ. ഞാന്‍ അറിയാതെ മയങ്ങി പോയി..

പുറത്തു ആരുടെയോ വിളി കേട്ടാണ് ഞാന്‍ എനീക്കുനത്. അവരായിരുനൂ. എന്റെ പഴയ ചെങ്ങതിമാര്‍. പാടത്തു പോയി ഇരികാം എന്ന് അവര്‍ പറഞ്ഞപോള്‍ ഞാന്‍ ശരിക്കും അതിശയിച്ചു പോയി.. ഇത്ര വയ്ക്കിയ വേളയില്‍ ഇന്ന് വരെ നമ്മള്‍ പാടത്തു അങ്ങനെ പോയിട്ടില്ലല്ലോ? പക്ഷെ ഞാന്‍ അവരോടൊത്തു നടന്നൂ. ആരും ഒന്നും മിണ്ടുനില്ല......

---------------------------

മുന്‍പ് ഒരു ദിവസം...

ആ ദിവസം ഞാന്‍ ഇന്നും ഓര്‍ക്കുന്നൂ. അന്ന് ഞാന്‍ വീടിനടുത്തുള്ള തോടിന്റെ വരമ്പില്‍ കൂട്ടുകാരുടെ കൂടെ വര്‍ത്തമാനം പറഞ്ഞു ഇരിക്കുവായിരുന്നൂ. വയ്കിട്ടെ വന്നു അവരോടൊത്തു ഇവിടേയ്ക്ക്. ഇവിടെ ഇരുനാല്‍ സമയം പോവുനതെ അറിയാറില്ല.അത്രയ്ക്ക് ശാന്തമായ സ്ഥലം.

                    അനോക്കെ ഞങ്ങള്‍ ഇവിടെ സ്ഥിരമായി വരുമായിരുനൂ.  നല്ല തണുത്ത കാറ്റാനിവിടെ. അടുത്ത് തന്നെ തോടും. തോട്ടില്‍ വെള്ളം വളരെ കുറവാണ്. പക്ഷെ ഉള്ളതിന് നല്ല തണുപ്പും. ചില  ദിവസങ്ങള്‍ ഈ വെള്ളത്തില്‍ ഞാന്‍ ഒറ്റയ്ക്ക് വന്നു കുളിക്കാറുണ്ട്. അരക്ക് താഴെയെ വെള്ളം ഉണ്ടാവാറുള്ളൂ. വെള്ളത്തില്‍ കിടനാല്‍ മുങ്ങി പോവും. ഇവിടെ വന്നു  മിക്യ ദിവസവും ഞങ്ങള്‍ വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കും. പെണ്‍കുട്ടികളെ കുറിചായിരുനൂ അന്ന് ഏറെയും സംസാരം. പിന്നെ പുക വലിക്കാനും. ഇവിടെ അങ്ങന്നെ ആരും ശ്രദ്ധിക്കില്ല. അന്ന് ജീവിതത്തെ കുറിച്ച് ഞങ്ങള്‍ ഒരുപാടു സ്വപ്നങ്ങള്‍ പറയുമായിരുനൂ. എല്ലാം കാശുണ്ടാക്കുന്ന വഴികളെ കുറിച്ച് തന്നെ. കാലം കുറെ കഴിഞ്ഞു.

ഈ വരമ്പില്‍ ഇരുനാല്‍  ചുറ്റിനും നീണ്ടു  കിടക്കുന്ന പാടം കാണാം. കൃഷി ഒന്നും ഇല്ല. ചേമ്പ് നിറഞ്ഞ ചെളി പാടം. പണ്ട് ഇവിടെ ഒക്കെ കൃഷിയുണ്ടായിരുന്നൂ.. അന്ന്  ഈ തോടിന്നു ചേര്നുള്ള കുളങ്ങളില്‍ നിന്നു മീന്‍ പിടിക്കുനത് ഞാന്‍ ഓര്‍ക്കുന്നൂ. ഇന്ന് കുളമൊക്കെ നികന്നു പോയി. കൃഷി നിന്നത് മുതല്‍ പിന്നെ അകെ കാട് പിടിച്ചു നശിച്ചു. മീനുകളും ഇല്ല. ഇപ്പൊ രാത്രിയായാല്‍  ഒരുപാടു ഉച്ചകള്‍ മാത്രം കേള്‍ക്കാം. സത്യത്തില്‍ ആ ഉച്ചകള്‍ കേള്‍ക്കുമ്പോഴാണ് അതിനു മാത്രം ജീവികള്‍ ആ പാടതുന്ടെന്നു മനസില്ലക്കുനത്. രാത്രി അവര്‍ക്കും എനിക്കുളത് പോലെ വിഷമം ആയിരികാം? അതാണോ അവര്‍ ഇങ്ങന്നെ നിര്‍ത്താതെ കരയുനത്?
.
തോടിന്നു  വലത്തേ വശം കുറ്റി മരങ്ങള്‍ ഈ തോട്ടിലേക്ക് ചാഞ്ഞു നില്‍ക്കുനൂ. ഈ മരത്തിലാണ് കുളകോഴികള്‍ വന്നിരിക്കുനത്. പിന്നെ ഒരുപാടു കുരുവികള്‍ കൂടും വച്ചിരിക്കുനത് ഈ മരങ്ങളില്‍ തന്നെ.

ചെറുപ്പത്തില്‍ ഇവിടെ വച്ച് ഒരു ദിവസം കുരുവിയുടെ ഒരു കൂട് പറിക്കാന്‍ ഞാന്‍ നോക്കിയതാ. കുരുവിയെ പിടിക്കുകയായിരുന്നൂ ഉദേശം. ഞാന്‍ അന്ന് വയ്കുനേരം മുതല്‍ ആ കൂട്ടില്‍ കുരുവി കേയറാന്‍ വേണ്ടി കാവല്‍ ഇരുന്നു. സന്ത്യയായി.. ചുറ്റും ആ പഴയ ശബ്ദം കെട്ടു തുടങ്ങി.

അടുത്ത റബ്ബര്‍ തോട്ടത്തില്‍ നിന്നു എന്തൊകെയോ ശബ്ദങ്ങള്‍. പടിഞ്ഞാറു ചുവന്ന സൂര്യന്‍ എരിഞ്ഞു തീരുനത് കാണാം. ഞാന്‍ സൂര്യനെ തന്നെ നോക്കിയിരുനൂ. അപോളാണ് ചെറിയ പെടക്കുന ശബ്ദം കേട്ടത്.. ഹാ.. കുരുവികള്‍. ഒന്ന് കൂടിന്റെ വാതില്‍ക്കലും മറ്റേതു തൊട്ടടുത്ത കൊമ്പിലും. ഞാന്‍ പതുക്കെ പതുങ്ങിയിരുനൂ. പക്ഷെ എന്നെ കണ്ടത് കോണ്ട് അവ കേയറാന്‍ മടിച്ചു.. പിന്നെ എന്തോ ശബ്ദം ഉണ്ടാക്കി അവ രണ്ടും കൂട്ടിലേക്ക് കെയറി.   ഞാന്‍ പതുക്കെ ചെന്നു കൂട് മുഴുവനായി പൊത്തിപിടിച്ചു. ഉള്ളില്‍ കിടന്നു പിടക്കുവായിരുനൂ രണ്ടും. കയ്യ് പതുക്കെ തുറനപോഴേക്കും രണ്ടും ഒറ്റ പറക്കല്‍. എന്റെ കണ്ണിന്റെ അടുത്ത് കൂടി ചിറകുകള്‍ അടിച്ചു പറന്നപോള്‍ എന്റെ മുഖം അറിയാതെ ചിമ്മി പോയി. ശരിക്ക് പേടിച്ചു. ഞാന്‍ അന്ന് വളരെ ചെറുപ്പം ആയിരുനൂ. രണ്ടും പറന്ന് അടുത്തുള്ള മരത്തിന്നു മുകളില്‍ ഇരുന്നു സങ്കടത്തോടെ എന്നെയും എന്റെ കയ്യില്‍ ഇരിക്കുന്ന കൂടിനെയും നോക്കി. കൂട്ടില്‍ നിന്നെ എന്തോ നനയുനത് പോലെ തോനിയപോള്‍ ഞാന്‍ ആ ചെറിയ കൂടിന്റെ ഉള്ളിലേക്ക് നോക്കി. രണ്ടു പൊട്ടിയ മുട്ട. ഞാന്‍ കയ്യ് വലിച്ചു. കൂട് താഴെ വീണു. എന്റെ കയ്യ് വിറക്കുവായിരുനൂ. ഞാന്‍ പതുക്കെ കയ്യ് മണത്തു നോക്കി. കോഴി കുഞ്ഞിന്റെ  മണം. മരത്തില്‍ നിന്നു ആ കിളികള്‍ കരഞ്ഞു പറന്ന് ആ പാടത്തിനു മുകളിലൂടെ ദൂരേക്ക്‌ പോയപോള്‍ ഞാന്‍ അവിടെ നിന്നു പേടിച്ചു പോയി..

അപ്പോഴാണ്‌ ഞാന്‍ അടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നുള്ള ആ ഒച്ച വീണ്ടും ശ്രദ്ധിച്ചത്. കരിയില്ലയിലൂടെ ആരോ നടക്കുന്ന ശബ്ദം. ഞാന്‍ ആ മരകൊമ്പ് മാറ്റി എത്തി നോക്കി. ചഞ്ഞു കിടക്കുന്ന മരങ്ങള്‍ കിടയിലൂടെ ഒന്നും അങ്ങ് വെക്തമല്ല. ഇരുട്ട് മൂടി തുടങ്ങിയിരുനൂ. ഞാന്‍ പെട്ടന്ന് തിരിഞ്ഞു സൂര്യനെ നോക്കി. പടിഞ്ഞാറു ഇരുട്ട് മാത്രം. ഇരുട്ടിന്നു താഴ ഒരു ചുവന്ന പ്രകാശം... വീണ്ടും കരിയില്ലകളില്‍ ചവിട്ടി നടക്കുന്ന ശബ്ദം കെട്ടു  അവിടെ നിന്നു ഞാന്‍ പതുക്കെ തിരിഞ്ഞു റോഡിലേക്ക് പിടിച്ചു കെയറി. റബ്ബര്‍ തോട്ടം മുഴുവന്‍ നന്നായി ഇരുട്ട് മൂടിയിരിക്കുനൂ. ആരോ ഇരുട്ടത്ത്‌ മാറുന്നത് ഞാന്‍ കണ്ടു. വെള്ള വസ്ത്രം പെട്ടന്ന് അവിടെ നിന്നു പുറകിലേക്ക് തെന്നി തെന്നി മാറുന്നൂ... ഞാന്‍ അവിടെ നിന്നു ഓടി.

-------------

                     വീണ്ടും ഈ രാത്രി  ഇവിടെ വെറുതെ ഞങ്ങള്‍ ഒത്തു കൂടിയതാണ്. കുറെ ആയിരിക്കുന്നൂ ഇവിടൊക്കെ വന്നിട്ട്. ഇന്ന് ഞങ്ങള്‍ അതികം സംസാരം ഇല്ല. പെണ്‍ വിഷയം എല്ലാവരും മറന്നു. എല്ലാവര്ക്കും വിഷമങ്ങള്‍ മാത്രം. പക്ഷെ ആരും ഒന്നും അതികം മിണ്ടുനില്ല. സ്വന്തം സങ്കടം കൂട്ടുകാരെ പോലും അറിയികെണ്ടാ എന്ന് കരുതിയാവും. എനിക്കും ഒന്നും പറയാനില്ലയിരുനൂ. അല്ല ... ഒരുപടുണ്ടായിരുനൂ ആരോടെങ്ങിലും ഒന്ന് പറയുവാന്‍.. പക്ഷെ എന്റെ വിഷമങ്ങള്‍ ഒക്കെ ഞാന്‍ തന്നെയാണ് പണ്ട് മുതല്‍ സഹിച്ചിരുനത്, അത് കോണ്ട് ഞാനും ഒന്നും മനപൂര്‍വം മിണ്ടിയില്ല. എല്ലാവരും ഒരു കാര്യം മാത്രം ചെയുനൂ. വലിച്ചു ഊതുന്ന പുക  ചുഴികളെ നോക്കി വല്ലാതെ നെടുവീര്‍ പെടുനൂ. പുക പോകുന്ന വഴിക്ക് വീണ്ടും വലിച്ചു ഊതുന്നൂ. പഴയ പുക ചുഴികളെ തെറിപിച്ചു പുതിയ ചുഴികള്‍ ഉണ്ടാവുന്നൂ. ഞാന്‍ ആ വരമ്പിലേക്ക്‌ ചാഞ്ഞു കിടന്നു. വരമ്പില്‍ നിറയെ പുല്ലാണ്. മേത്ത പോലെ തോന്നും. ഇടക്ക് ഉറുമ്പുകള്‍ കഴുത്തിലൂടെ കെയറി നടക്കും. പക്ഷെ നല്ല തണുപ്പുള്ള ആ വരംബില്ലേ പുല്ലില്‍ കിടനാല്‍ ഒരിക്കലും മതി വരില്ല. നേരം നന്നേ ഇരുട്ടിയിരുനൂ. പല പല ശബ്ദങ്ങള്‍ ഇന്നും കേള്‍ക്കാം. എലാം പാടത്തു ഇരുന്നു ഓരോ ജീവികള്‍ കരയുന്നതാണ്. എന്തിന്നാണ്  അവര്‍ ഇങ്ങന്നെ കരയുനത്? രാത്രിയെ ഇത്രയ്ക്കു ഭയമാണോ അവര്‍ക്ക്?  ഇന്നും എന്റെ സംശയം അതെ കുറിച്ച് തീര്‍നിട്ടില്ല.

-----------------

മുകളില്‍  ആകാശത്ത് നിന്നു തിളങ്ങുന്ന പൂര്‍ണ്ണ ചന്ദ്രന്‍. നക്ഷത്രങ്ങള്‍ വളരെ കുറവ്. ചന്ദ്രന്റെ പ്രകാശത്തില്‍ ഒള്ളിച്ചതാവും. ചന്ദ്രന്‍ സുന്ദരിയവുമ്പോള്‍ ഈ നക്ഷത്രങ്ങള്‍ ഒക്കെ ഇത് പതിവാണ്. ഇലെങ്ങില്‍ ഞാന്‍ മുന്‍പ് കാണാറുള്ള നക്ഷത്രങ്ങള്‍ ഒക്കെ എവിടെ പോവാന്‍. പക്ഷെ ഇന്ന് ചന്ദ്രന്‍ പതിവിലും സുന്ദരിയായിരിക്കുന്നൂ.  ചന്ദ്രനെ തലോടി മേഘങ്ങള്‍ കിഴക്ക് ലക്‌ഷ്യം വച്ച് മെല്ലെ നീങ്ങുനൂ....


.................. തുടരും.

1 പ്രതികരണങ്ങള്‍:

വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് said...

കാര്യമാകേണ്ട.. ഇത് ചുമ്മാ സമയം പോക്കാണ്... :-(

Sharing is caring :)

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP