ചൂണ്ട ഇടല്‍ - ഭാഗം 2 - ചെമ്പല്ലിയെ എങ്ങനെ പിടിക്കാം.
Thursday, September 30, 2010
അങ്ങനെ ചൂണ്ടയിടല്‍ അടുത്ത അദ്യായത്തിലേക്കു കടന്നിരിക്കുന്നൂ.
ഇവിടെ ഞാന്‍ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ പോക്കുന്ന താരമാണു
**************ചെമ്പല്ലി*******************
ചെമ്പല്ലി എന്നു കേട്ടപൊ നിങ്ങളുടെ മനസില്‍ ചുവന്ന കളര്‍ പല്ലു കാണിച്ചു ചിരിചു നില്‍ക്കുന്ന പല്ലിയുടെ മൊന്തയായിരിക്കും. അല്ലെ?
എന്നാല്‍ അല്ല. അതു ചുവന്നു തുടുത്ത മേനിയുള്ള കായയിലെ(ocean) മിസ്സ് വേള്‍ടാണു ചെമ്പല്ലി. ആ വേള്‍ട് ഇനത്തില്‍ ഉള്ള നാലെണത്തിനെ ഞാന്‍ ഇന്നു റാജി. ഇനി അവരെ കുറിചു മറന്നേക്കൂ.
ഞാന്‍ ഇതും ഇതിലപ്പുറവും പിടിക്കും.
(പിടിച്ചപൊള്‍ നല്ല ചുവന്ന കളറായിരുന്നൂ. വെയിലു കൊണ്ടാല്‍ 1 മണികൂറിനുളില്‍ കളര്‍ ഒക്കെ ഇങ്ങനെയാവും. പക്ഷെ ചെമ്പല്ലി ചെമ്പല്ലി അല്ലാതാവുനില്ലല്ലൊ!)
പറഞ്ഞാല്‍ വിശ്വസിക്കില്ല. എന്നാലും പറയാം.
കിറു ക്രിത്യം 4 കിലൊ തൂക്കം. മാര്‍കറ്റില്‍ ഇന്നത്തെ വിപണി വില കിലൊക്കു 300 രൂപ്പ. ചിലവാക്കിയ സമയം 4 മണികൂര്‍ (അപ്പൊഴേക്കും വല ഇടുന്ന മുക്കുവന്മാര്‍ വന്നു എരിയ മുഴുവന്‍ കയേറി. ഇലായിരുനേല്‍ ഞാന്‍ ട്ടിപ്പര്‍ വിളിചു വരേണ്ട വന്നെനെ.)
അപ്പൊ മൊത്തം 1200 രൂപ.
(4 മണികൂര്‍ ഞാന്‍ പണിയെടുത്താല്‍ എത്താണ്ടു ഇത്ര ഒക്കെ തന്നെയാ കിട്ടൂളു. പണിയെടുക്കാന്‍ ആണെല്‍ തീരെ ഇന്റെര്‍സ്റ്റും ഇല്ല. പിന്നെ പൊതു തല്പര്യം മാനിച്ചു അങു ചെയുന്നൂ എന്നെ ഉളു. )
ഇനി നിങ്ങല്‍ക്കും ചെമ്പല്ലിയെ പിടിക്കാം. എങ്ങനെ എന്നലെ, വിഷമികേണ്ട. തുടര്‍ന്ന് വായിക്കൂ.
ചെമ്പല്ലിയെ പിടിക്കുവാന്‍
വേണ്ടതു
1. നല്ല തടിയന്‍ ചാള - 10 രൂപക്കു
2. 60 mm കനം ഉള്ള ചൂണ്ട വള്ളി, No:8 ചൂണ്ട കുളത്തു, മീടിയം ഈയം (ലൊഹം-ഒഴുക്കനുസരിച്).
(2-എലാം വേണ്ട പോലെ ഫിറ്റുക.)
ഉപയൊകിക്കേണ്ടെ വിതം.
തടിയന്‍ ചാള 4 cm വീതിയില്‍ കുട്ട്. ചൂണ്ട കുളത്തില്‍ ഫിറ്റ്.
ഹയൊ.. ഒരു കാര്യം. എല്ലാത്തിനും മുന്‍പു ചെമ്പല്ലിയുള്ള എരിയയില്‍ ചെന്ന് വേണം മുകളില്‍ പറഞതൊക്കെ ചെയാന്‍. (ചെമ്പല്ലി എവിടെ കാണും എന്നതു നിങ്ങള്‍ കണ്ടു പിടിക്കുക. കായലില്‍ തപ്പുന്നതാണു നല്ലതു).
എനിട്ടു ചുമ്മ ചൂണ്ടാ (തടിയന്‍ ചാള 4 cm കുട്ട് ചെയ്തു.. ചൂണ്ട കുളത്തില്‍ ഫിറ്റ് ചെയ്തത്) ചെമ്പല്ലിയുടെ മുന്നിലേക്കു ഇട്ട് കൊടുക്കുക. ചെമ്പല്ലിക്കു വിഷപ്പ് ഉണ്ടെകില്‍ ഉടനെ തന്നെ തിന്നും. ഇലെങ്ങില്‍ കാത്തിരിക്കുക. വിഷപ്പ് വരും. അപ്പൊ തിന്നൊളും. തിന്നാതെ നില്‍ക്കുന്ന ചെമ്പല്ലിയെ വിരട്ടി തീറ്റിക്കാന്‍ ഒരിക്കലും ശ്രമിക്കരുതു.
പോയന്റ്സ്
തിന്നു കഴിഞ്ഞു എന്നു അറിയാന്‍ : തിന്നു കഴിഞാല്‍ പിന്നെ തിന്ന സ്ഥലത്ത് നിന്നു പതുക്കെ അവള്‍ നീങ്ങും. അപ്പൊ കയ്യില്‍ ഇരിക്കുന 60 mm കനം ഉള്ള വള്ളി പതുക്കെ ചലിക്കും.. ഉടനെ വലിക്കുക. മുറുക്കെ അല്ല.. പതുക്കെ. ഭാഗ്യം ഉണ്ടെക്കില്‍ ചെമ്പല്ലി. ഇലെങ്കില്‍ വീണ്ടും മുകളില്‍ ചെയ്തതു പോലെ ഒക്കെ ചെയുക.
------------------
നന്ദി!





5 പ്രതികരണങ്ങള്‍:
മച്ചാ ചെമ്പല്ലി ഹണ്ടിംഗ് കലക്കി...നിന്റെ ടൈം..ഞാന്‍ കഴിഞ്ഞ പ്രാവശ്യം ചൂണ്ടയിട്ടപ്പോള്‍ ആകെ കിട്ടിയത് ഒരു പരലിനെയും,ഒരു ചില്ലാന്‍ കൂരിയെയുമാ..പക്ഷെ ഇഷ്ടം പോലെ കൊത്തുണ്ടാരുന്നു..ചുവന്ന ചുരിദാറിട്ട...ശേ ശേ..ഞാന്‍ ആ ടൈപെയല്ല..
മച്ചാ തിരക്കിട്ട് എഴുതിയത് കൊണ്ടാണോ..അക്ഷര പിശാച്ച് കണ്ടമാനം..
ഹ ഹ... ഇതു പിടിക്കാന്‍ ശരിക്കും പിരാന്തു മൂക്കണം. പിന്നെ പറഞ്ഞു തരാം കര്യങ്ങള്‍ ഒക്കെ.
അക്ഷര തെറ്റല്ലെ. അതു സാരമില്ല ജുന.. നീ എഴുതിയല്ലൊ. അതു മതി. ഞാന്‍ അക്ക്ഷര് തെട്ടിന്റ ഉസ്താത് അല്ലെ! :-)
I am sitting here in Chennai and trying to fish online.. can't help. amju next time when i come make me your apprentice.
ചൂണ്ടയിടാന്‍ ഇഷ്ടമാണ്, നാട്ടില്‍ ആയിരുന്നപോള്‍ തിലോപ്പിയ കിട്ടിയിരുന്നു, അബുധാബിയില്‍ വന്നപ്പോള്‍ അറബികള്‍ പിടിക്കുന്നതും നോക്കി ഇരിക്കേണ്ടിവന്നു, അവര്‍ക്ക് കിട്ടുന്നുണ്ട് നമ്മള്‍ രാപ്പകല്‍ ഇരുന്നാലും നോ രക്ഷ.
ആഹാ....ബൂലോകത്ത് ഇങ്ങനെയും ഒരു പാട്യ പദ്ദതിയോ...ഇത് കൊള്ളാലോ....സസ്നേഹം
Post a Comment