ക്യാന്‍സര്‍
Sunday, October 24, 2010
ഏറ്റവും സന്തോഷമായി ജീവിതം ആസ്വദിച്ചു ചെലവഴിച്ച നാളുകള്‍ ഡിഗ്രീ കാലമായിരുന്നൂ. വീട്ടുകാരില്ല, നാട്ടുകാരുമില്ല, ജയിക്കണം എന്നു അഗ്രഹവുമില്ല. എന്തിന്നു, ജീവിതത്തെ കുറിചു പോലും ചിന്തയില്ല. വെറുതെ മൂന്നു വര്‍ഷം ആസ്വദിച്ചു. ആരുടെയൊ പുണ്യം കൊണ്ടു പാസാവുകയും ചെയ്തു.
ഞാന്‍ ഡിഗ്രീ ചെയ്തതു കോയമ്പതൂരിലെ കര്‍പ്പഗം കോളേജിലായിരുന്നൂ. അന്ന് അതൊരു ചെറിയ കോളേജ്. ഇന്നു വലിയ യൂണിവേസിറ്റിയായി. അന്നത്തെ ഓര്‍മകളില്‍ തെളിയുന്നതു .............. ഒരു പഴയ വീട്, കുറചു കൂട്ടുകാര്‍, ഒച്ചപാട്, തമ്മിതല്ല്, ചീട്ടു കളി, പത്താം നംബര്‍ ബീഡി, ഹാന്‍സ്, പടയപ്പാ സിനിമാ റ്റീയറ്റര്‍, ഷക്കീല, രേഷ്മ, വീടിന്റെ ഓണര്‍ ശാന്തി അക്ക, അല്ലക്കു കല്ല്, അപ്പുറത്തെ വീട്ടിലെ ശ്രീദേവി, അവളുടെ അനിയത്തി ശ്രീവിദ്യ, സാധാ ദോഷ, ചറ്റ്ണി, വള്ളരി ചോറ്, ഹാഫ് ബോയില്‍, വയ്ക്കിട്ടു കിട്ടുന്ന കാളന്‍ (കറിയല്ല.ക്യാബേജും മൈധയും കൊണ്ട് ഉണ്ടാക്കുന്ന ഒരു ഐറ്റം), സ്ഥലത്തെ ദാദ എസ്ത്താനി, സുന്ദരാപുരം, ആര്‍.എസ് പുരം, ഗാന്ധിപുരം, പാസഞ്ചര്‍ ട്രെയിന്‍ എന്നിവ മാത്രം. പിന്നെ ഉള്ളതു കുറചു നിശബ്ദ പ്രണയതിന്റെ മതുരമായ ഓർമകളും. കോളേജിനെ കുറിചുള്ള ഓര്‍മകള്‍ ആദ്യത്തെ ആറു മാസകാലം മാത്രം. അതു കഴിഞ്ഞാണു സുന്ദരാപുരത്തേക്കു ഈ പഴയ വീട് എടുത്തു മാറിയതു.
വീടെടുത്തു മാറിയതില്‍ പിന്നെ ഉറക്കത്തില്‍ നിന്നു എണീക്കുമ്പോ പതിനൊന്നു മണിയാവും. രാത്രി രണ്ടു മണി വരെ ചീട്ടു കളിച്ചാല്‍ എത്ര ശ്രമിച്ചാലും അതിലും നേരത്തെ എണീക്കാന്‍ പറ്റൂല. അതുകൊണ്ടു, പിന്നെ കോളജില്‍ പോയാലും പകുതി ദിവസത്തെ അറ്റേന്റസേ കിട്ടുകയുളൂ എന്ന കാരണത്താല്‍, ഉച്ച കഴിഞ്ഞ് പോകാം എന്ന കണക്കു കൂട്ടലില്‍ കുളിചു, മേയ്കപ്പ് ഒക്കെ ചെയ്തു നേരെ മയ്തിലിയുടെ കടയില്‍ പോയി വള്ളരി ചോറും, ഓംലയ്റ്റും, സാംബാറും, പപ്പടവും, രസവും... പിന്നെ മയ്തില്ലിയുടെ പുഞ്ചിരിയും ഒക്കെ ചേര്‍ത്തു ഒരു ഒന്നൊന്നര തീറ്റ. രാവിലത്തെയും ചേർത്താണു ഉചക്കു കേറ്റുന്നതു. അതു കോണ്ടേന്താ, പോരാന്‍ നേരത്തു മയ്തില്ലിയുടെ അപ്പന്റെ മുഖം കാണാതെ ഇറങ്ങണം എന്നു മാത്രം. അതൊന്നും ഞങ്ങള്‍ കാര്യമായി എടുക്കാറില്ലായിരുന്നൂ. അപ്പന്റെ ഒറ്റ മോളാണു മയ്തിലി. അമ്മയില്ലാത്തെ അവള്‍ക്ക് വേണ്ടിയാണ് അങ്ങെരു കഷ്ട്ടപെടുന്നതു മുഴുവന്‍. മയ്തിലിക്കു ഞങ്ങള്‍ കഴിക്കാന്‍ വരുന്നതില്‍ കവിഞ്ഞ വേറെ ഒരു സന്തോഷവും ഇല്ലായിരുന്നൂ..
കുറചു കറുത്തിട്ടാണെങ്കിലും അവളു സുന്ദരിയായിരുന്നൂ. പുകയോ, കരി പിടിച്ച കരങ്ങളൊ അവളുടെ ഗ്ലാമ്മറിനു മങ്ങല്‍ ഏല്‍പ്പിചിരുനില്ല. എന്റെ മനസു അവളോടു തുറക്കാന്‍ അവസരം കിട്ടാതത്തു മാത്രമാണു മയ്തിലി വകയില്‍ തമിഴന്‍മാരുടെ തല്ലു കിട്ടാതെ പടചോന്‍ കാത്തതും. പക്ഷെ അവസരം ഇല്ലെങ്കിലും ഒന്നു തരപെട്ടാൽ ഞാൻ എന്റെ മനസ് കാണ്ണിലൂടെ മയ്തിലിക്കു കയ്മാറാറുണ്ടായിരുന്നൂ. അങ്ങനെ കണ്ണുകലിലൂടെ ഞാൻ സ്നേഹിച്ച മയ്തിലി, അവളുടെ സ്നേഹം എനിക്കു പകർന്നു തന്നതു ചോറിന്റെ കൂടെ തരുന്ന ഒംലയിറ്റിലൂടെയായിരുന്നൂ. വളരെ നാണക്കാരിയായുരുന്ന മയ്തിലി, എന്റെ മുഖതേക്കു പോലും നൊക്കില്ല. ആ സ്നേഹത്തിന്റെ അളവു ഞാൻ മനസില്ലക്കിയത് ഒംലയിറ്റിന്റെ വലിപ്പം നോക്കിയും. എന്റെ കഥകളും, കവിതകളും, ചുംബനങ്ങളും എല്ലാം കോടുത്തിരുന്നതു കണ്ണിലൂടെ തന്നെ...ആ തീറ്റ കഴിഞ്ഞാല്‍ പിന്നെ ഒരടി നടക്കാൻ പറ്റൂല്ല. അതു കൊണ്ടു റൂമിൽ പോയി കിടന്നുറങ്ങും. അറ്റൻഡൻസ് കുറവു വന്നാൽ ഇരുനൂറ്റി അൻപതു രുപ ഫയ്ൻ അടച്ചാല്‍ മതി.
സ്വന്തം വീടിനെയും നാടിനെയും കുറിചു ഓർമ വരുന്നതു ഹൊട്ടലിലേ പറ്റ് ആയിരം കവിയുമ്പൊഴാണു. ആയിരം കഴിഞ്ഞാൽ പിന്നെ തമിഴന്മാർക്കു പറ്റ് തരാൻ വല്ലത്ത വിഷമമാ. ആയിരത്തി ഇരുന്നൂറൊക്കെ ആയാൽ പിന്നെ ഹോട്ടലിൽ കെയറ്റൂല്ല. വയ്കാതെ വീട്ടിലെക്കു ഒച്ചപാടായി വരാൻ തുടങ്ങും. അപ്പോൾ ഉമ്മയെ കുറിചു അറിയാതെ ഒർമവരും. ഓടി പോയി ഫൊൺ വിലിക്കും. കാര്യങ്ങൽ ചോദിക്കും. കയ്യിൽ കാ കാശില്ലാത്ത വിവരം പറയും. വീട്ടിലേക്കു വരാൻ പറയും. അവധി ദിവസം നൊക്കി പാസഞ്ചർ ട്രയ്നിൽ ടിക്കറ്റ് എടുക്കാതെയുള്ള മനോഹരമായ യാത്ര വീട്ടിലേക്ക്.
വീട്ടിൽ എത്തിയാൽ ആദ്യം തീറ്റ. അതു കഴിഞ്ഞു ഉറക്കം. പിന്നെ ചുറ്റി കറക്കം. പിന്നെയും തീറ്റ, ഉറക്കം. അപ്പൊഴെക്കും പോരാറാവും. വാപ്പയെ ചെന്നു കാണും. കാശു ചോദിക്കും. ചോദിച്ചതിന്റെ പകുതി തരും. ഞാൻ വാപ്പയുമായി തെറ്റും. വാപ്പ പഠിപ്പു വിവരം ചോദിക്കാൻ തുടങ്ങും. ഞാൻ കാശ് ചൊദിക്കൽ അവസാനിപ്പിചു കുറെ നുണയൊക്കെ പറഞ്ഞു തടിയൂരും. പക്ഷെ കാശ് പകുതി പെന്റിങ് ആണല്ലൊ. അതുപോലെയുള്ള പെന്റിങ്ങ് ബില്ലുകൾ ഫിൽ ചെയ്തു തന്നിരുന്നത് തറവാട്ടിലേ എന്റെ മാമയും, അമ്മായിയും ആയിരുന്നൂ. ചോദിക്കാതെ തന്നെ ബാലൻസ് ഉളതിലും കൂടുതൽ കിട്ടും എന്നുളതാണു അവിടത്തെ ഒരു പ്രതേകത. ഈ പ്രതേക സഹചര്യം ഉള്ളതു കൊണ്ടു കാശിനേ കുറിചുള്ള ടെൻഷൻ അതികമൊന്നും ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. കാശിന്റെ കാര്യങ്ങളിൽ എന്നെ ഒരുപാടു സഹായിച്ചവരാണു അമ്മായിയും മാമായും. എന്റെ പത്രണ്ടാം ക്ലാസ് വരെ ഞാൻ അവിടെയായിരുന്നൂ താമസിച്ചതും.
-------
ഞാൻ ഡിഗ്രീക്കു ചേരുന്നതിന്റെ തൊട്ടു മുൻപാണു മാമാക്കു റ്റൂമർ ഉണ്ടെന്ന റിസൽട്ടു വന്നതു. ബൈപാസ് സർജറിയുടെ അവസാന ചെക്കപ് സമയത്തു ഡോക്റ്റർക്കു തൊന്നിയ ചെറിയ സംശയം ഉറപ്പിക്കുന്നതായിരുന്നൂ അതു. ലങ്സിന്റെ അടുത്തായി ഒരു ചെറിയ മാരകമായ മുഴ. അന്നു ഞാൻ അവിടെ ചെലുമ്പൊ വല്ലാത്ത ഒരു അന്തരീക്ഷമായിരുന്നൂ. മാമ ഒന്നും മിണ്ടാതെ മുറ്റത്തെ ചാരു കസെരയിൽ ഇരിക്കുനുണ്ട്. കൂടുതൽ ചിന്തിക്കുകയും, ചിന്തിപ്പിക്കുകയും ചെയുന്ന ഒരു വക്തിയായിരുന്നൂ എന്റെ മാമ. ന്യുട്ടണ്‍ എന്നണു മാമായുടെ നാട്ടിലേ പേരു. ആരെ കണ്ടാലും ഉടന്നെ തന്നെ വിളിചു വല്ല ചോദ്യവും ചോദിക്കും. അതു കോണ്ടു അതികം ഞാൻ പുള്ളിയുടെ മുന്നിൽ പോയി ചാടാതെ നോക്കാറുണ്ട്. അന്ന് എന്നെ കണ്ടതും പുള്ളി കണ്ണ് പതുക്കെ അടചു. ഒരു സംസാരം ഒഴിവാക്കാനായിരുന്നിരിക്കാം. എനിക്കും ഒന്നും മിണ്ടാൻ തോന്നിയില്ല. ഞാൻ അകത്തെക്കു കയറി. എല്ലവരും കൂടി ഇരിക്കുനുണ്ടു. എത്രെയും വേഗം വെലൂർ മെഡിക്കൽ കോളജിലെക്കു കൊണ്ടു പോകാൻ അയിരുന്നൂ പ്ലാൻ. കേരളത്തിൽ അന്നു നല്ല ക്യാന്‍സര്‍ സെന്റർ ഉണ്ടായിരുനില്ല. ഗെൾഫിൽ ഉള്ള അവരുടെ മകനും വന്നിട്ടുണ്ടു. വെലൂര്‍ വരെ ഉള്ള പോക്കു വരവായിരുന്നൂ ഏറ്റവും വിഷമം. പക്ഷെ മൂന്നു മാസത്തെ ചികിത്സകൊണ്ടു മാറും എന്നു ഡോക്ട്ടർ പറഞ്ഞപൊഴാണു എല്ലാവർക്കും അൽപം ആശ്വാസമായതു.
ചികിത്സ ഒരു കൊല്ലം വരെ നീണ്ടു. മൂന്നു മാസം കൂടുമ്പൊ പോയി റേഡിയേറ്റന്‍ എടുക്കണം. ഡിഗ്രീ രണ്ടാം കൊല്ലം അവിടെ ചെല്ലപൊഴേക്കും മാമാ ആകെ വയസനായി പോയിരുന്നൂ. മുടിയൊക്കെ പോയി, തൊല്ലി ഒക്കെ ചുളിവു വന്നു, മെലിഞ്ഞു. കണ്ണുകളിൽ പഴയ പ്രകാശമില്ല. എന്നെ കാണുപ്പൊ ചോദിക്കാൻ ചോദ്യവുമില്ല. എപ്പൊഴും ആ ചാരു കസെരയിൽ ഇരുന്നു ഉറങ്ങുണ്ടാവൂം. കണ്ടാൽ പതുക്കെ ചിരിക്കും. കൊയമ്പതൂര്‍ വിശേഷം തിരക്കും. കാശിന്റെ കാര്യം ഒക്കെ ചോദിക്കും, പിന്നെ പതിയെ നിദ്രയിലെക്കു ചായും... യാത്രയും റേഡിയേശനും അദ്ദെഹത്തിന്റെ പകുതി തിന്നു തീർത്തിരുന്നു..
----
ആടി ഉത്സവമാണു ഞങ്ങല്‍ക്കു എറ്റവും ആശ്വാസം. കാരണം ഒരാഴ്ച മുഴുവന്‍ കോളജ് അവതിയായിരിക്കും. ആ അവധി ഒരു ട്ടൂര്‍ ഒക്കെ പ്ലാന്‍ ചെയ്തു വീട്ടിലേക്കൊകെ വിളിചു ടൂര്‍ പ്ലാന്‍ അവതരിപ്പിചു സമ്മതം വാങ്ങി റൂമില്‍ ഇരിക്കുന്ന സമയത്താണു അമ്മായിയുടെ ഫൊണ്‍ വരുന്നതു. അവരു വെലൂരില്‍ ആണെന്നും ഞാന്‍ ഫ്രീയാണെങ്കില്‍ അവിടെക്കു ചെല്ലണം എന്നും. ഫ്രീയല്ല എന്നു പറയാന്‍ എന്തായാലും പറ്റില്ല. പിന്നെ എനിക്കു സമ്മതിക്കേണ്ടി വന്നു വരാമെന്നു. കോയമ്പതൂര്‍ മുതല്‍ വെലൂര്‍ വരെ എനിക്കു ആകെ ദേഷ്യമായിരുന്നൂ. ട്ടൂര്‍ മിസ് ആയതിന്റെ വിഷമവും, ആകെ കിട്ടിയ അവധി പോയതിന്റെയും ഒക്കെ.... കൊയമ്പത്തൂര്‍ കഴിഞ്ഞാല്‍ പിന്നെ വളരെ കുറചു സ്ഥലത്തെ ട്രയ്നിനു സ്റ്റൊപുളൂ. കാലിയായി പായുന്ന ട്രയ്നില്‍ അവിടം വരെ ഇരുന്നു വീര്‍പ്പു മുട്ടുകയായിരുന്നൂ. ഒന്നു കാണാന്‍ പോലും അരുമില്ല. പുറതേക്കു നൊക്കിയാല്‍ മുഴുവന്‍ മുള്‍ചെടിയുള്ള തരിശു ഭുമിയും മലകളും മാത്രം.
അവിടെയെത്തിയപ്പോ അമ്മയിയും മാമായും മാത്രമെ ഉള്ളൂ. കൂട്ടിനു ആരും ഇല്ലാതതു കോണ്ടാണു എന്നെ വിളിചതു. റേഡിയേഷനു വന്നതായിരുനില്ല. ചെക്കപ്പിനു വന്നതാണ്. കഴിഞ്ഞ ഒന്നൊന്നര കൊല്ലത്തിന്റെ ഫലം അറിയാന്‍. ഒരൊ ചെക്കപ്പിനും ഒരു ദിവസം വേണം. രാവിലേ 5 മണിക്കു പോയി ക്യൂ നിന്നാലാണ് വയ്കിട്ടു 6 മണികെങ്കിലും ചെക്കപ് കഴിയൂ. ഒരു ക്യൂവില്‍ കുറഞ്ഞതു മുന്നൂറ് പേരെങ്കിലും ഉണ്ടാവും ഒരു ദിവസം. മാമ താമസിക്കുന്ന റൂമിന്റെ അപ്പുറവും, ഇപ്പുറവും ഉള്ള മുറിയില്‍ മലയാളികളാണ്. ഒന്നു ത്രിശൂരുകാരനും, മറ്റെതു തിരുവല്ലകാരനും. രണ്ടു പേരെയും വചു നോക്കിയാല്‍ മാമക്കുളതു ഒരു അസുഖമേയില്ല എന്നു വേണം കരുതാന്‍. അതു പോലെ ആയിരുന്നൂ അവരുടെ അവസ്ഥ. അവിടെ ചികിത്സകായി പോയാല്‍ ഒന്നുങ്കില്‍ രോഗി പേടിചു തീരും അല്ലങ്കില്‍ ഇത്ര ഉള്ളൂല്ലൊ എന്റെ രോഗം എന്നു കരുതി സന്തൊഷമായി മടങ്ങും.
മാമാക്കു നല്ല പല്ലു വേദനയുണ്ടായിരുന്നൂ. ചെറിയ നീരിന്റെ തടിപ്പും. അതിന്റെയും കാര്യം കൂടി ചെക്കപ് നടത്തി. ആദ്യത്തെ നാലു ദിവസം കൊണ്ടു ചെക്കപ്പൊക്കെ ഒക്കെ കഴിഞ്ഞു. ഇനി ഫലം വരാന്‍ രണ്ടു ദിവസം എടുക്കും. പിന്നെ റിസല്‍റ്റിനായി കാത്തിരുപ്പു തുടങ്ങി. ഇത്ര ഫ്രീ അയിട്ടു അദ്യമായിയാണു വെലൂരു അവരു വന്നിട്ടുള്ളതു. മുന്‍പു വരുമ്പൊഴൊക്കെ കുത്തിവയ്പ്പും റേഡിയേറ്റനും അതിന്റെ വേദനയും കാരണം വെലൂരൊന്നും കാണാന്‍ പോലും പറ്റിയിരുന്നില്ല. അതു കൊണ്ടു തന്നെ അവിടൊക്കെ ഒന്നു ചുറ്റി കാണണം എന്നതു മാമാക്ക് വന്ന അന്നു മുതല്‍ ഉള്ള ആഗ്രഹമാണു. ചെക്കപ് ഒക്കെ കഴിഞ്ഞു എല്ലാം ശരിയായാല്‍ ഇനി വെലൂര്‍ക്കു വരേണ്ടി വരില്ലല്ലോ എന്നതു കാരണം അവിടൊക്കെ ചുറ്റി കാണാന്‍ പോവാം എന്നു തീരുമാനിചത്.
ആദ്യത്തെ ദിവസം വെലൂരു മുഴുവന്‍ കറങ്ങി. ആ വെല്ലൂര്‍ നഗരത്തില്‍ 75% ടൂറിസ്റ്റുകള്‍ ക്യാന്‍സര്‍ രോഗികളെ കൊണ്ടു വന്നവരൊ രോഗികളൊ ആയിരുന്നൂ അന്ന്. പതിനാറാം നൂറ്റാണ്ടില്‍ ചിന്ന ബോമി നായകും, തിമ്മ റേഡി നായകും പണി കഴിപ്പിച മനോഹരമായ വെലൂര്‍ ഫോര്‍ട്ട് കണ്ടാല്‍ അതു പോലെ ഒന്നു ഇന്നു പണിയണമെന്നു ഇന്‍ഡ്യ മുഴുവന്‍ വിചാരിചാല്‍ പൊലും നടക്കില്ല. അത്രക്കുണ്ട് അവിടത്തെ അല്‍ഭുതങ്ങല്‍. അതു പണിയാന്‍ ഉപയൊഗിചിരിക്കുന്ന പാറ പോക്കാന്‍ തന്നെ വേണം ഒരു നാല്പതു ടണിന്റെ ക്രൈന്‍. ഒരുപാടു ചരിത്ര പ്രധാന്യമുള്ളാ സ്ഥലങ്ങളില്‍ ഒന്നാണു വെലൂര്‍. ഒരുപാടു യുദ്ധവും, ജയവും ഒക്കെ ആഘോഷിച സ്ഥലങ്ങളില്‍ ഒന്നു. പിന്നെ ടിപ്പു സുല്‍ത്താനും, ഫാമിലിയും, താമസിച്ച സ്ഥലങ്ങളും ഒക്കെയായി ഒരുപാടു ചരിത്രമുള്ള ഉറങ്ങുന്ന സ്ഥലം....
----
റിസല്‍റ്റ് അറിയുന്ന ദിവസം അമ്മയിയുടെ മുഖം ആകെ മാറിയിരുന്നൂ. ടെന്‍ഷന്‍ കോണ്ടാവും. ഞാനും മനസില്‍ പ്രാര്‍ത്തിക്കുവായിരുന്നൂ. കാരണം, മാമ ഇപ്പൊ തന്നെ ആകെ അവശനായിരുന്നൂ. പക്ഷെ മാമായുടെ മുഖം വളരെ പ്രസന്നമായിരുന്നൂ. എല്ലാം ശരിയാവും എന്ന വിശ്വാസം ഉള്ള പോലെ. റിസല്‍ട്ടു അറിഞ്ഞാല്‍ വേറേ പ്രശ്നം ഒന്നും ഇലെങ്കില്‍ അവിടെ നിന്നു പോരാം. അതു കൊണ്ടു എല്ലാം പ്യാക്ക് ചെയ്തു വയ്ക്കുനതിന്റെ തിരക്കിലാണു അമ്മായി. ഞങ്ങല്‍ മൂന്നാളും കൂടി അടുത്ത മുറികളില്‍ പോയി യാത്രയൊക്കെ പറഞ്ഞു ഡോക്ടറെ കാണാന്‍ പോയി. അടുത്ത ബ്ലൊക്കില്‍ ആണു ഡോക്ദറുടെ റൂം. ഒരു ബ്ലൊക്കില്‍ നിന്നു അടുത്ത ബ്ലൊക്കിലേക്കു ഒരു കിലൊമീറ്റര്‍ നടക്കണം. ഒരു വിധത്തില്‍ അവിടെ എത്തിയാല്‍, പിന്നെ ഡോക്ടറേ കാണാനുള്ള ക്യു. ഒരു രണ്ടു മണിക്കൂറ് മിനിമം വേണം അവിടെ. ഞങ്ങള്‍ റൂമില്‍ കടന്നൂ. 35 വയസു പ്രായം തോന്നിക്കുന്ന സ്ത്രീ ഡോക്ടര്‍ ഞങ്ങളെ ചിരിയോടു കൂടി വരവേറ്റൂ. ഇരിക്കാന്‍ ആഗ്യം കണിച്ചു മാമായോടു വിശേഷം ഒക്കെ ചൊദിക്കാന്‍ തുടങ്ങി...
-Mr. Kareem. How are you feeling now?
-I am feeling better.
-How is food and all.
-Good.
-You may be missing home badly, right?
-Yea, really.
-Let me check report so as you can leave early as possible..
-Thanks
റിപോര്‍ട്ട് നോക്കാന്‍ തുടങ്ങി...
ഒരു പത്തു മിനിറ്റു നൊക്കിയതിനു ശേഷം ചേറിയ പുഞ്ചിരിയോടേ..
-Everything seems to be perfect. Nothing to worry. You can leave home.
ഞാന്‍ അമ്മായിയുടെയും മാമായുടെയും മുഖത്തെ സന്തോഷം കാണുകയായിരുന്നൂ അപ്പൊള്‍...
-Doctor, there is another test also regarding swelling on my cheek.
-hoo, Ok. let me check.
...
...
-Mr Kareem, I am really sorry to say.. we have found some complication on that. There is another growth over there. We need to start treatment immediately.
സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ടു നിലചു. അമ്മായിയുടെ കണുകള്‍ ചുവന്നൂ നിറഞ്ഞു. ഞാന്‍ മാമയുടെ മുഖതേക്കു നോക്കി. ചുണ്ടുകള്‍ വിറക്കുകയായിരുന്നൂ. ഡോക്ടര്‍ തുടര്‍ന്നൂ..
-Mr. Kareem. We need to continue the checkup's. You cannot leave today until we gets the proper result of this growth. Do you feel disappointed?
ആ ചോദ്യം കെട്ടതും മാമ വിറയലോടെ മറുപടി പറഞ്ഞു..
-I am 73 years old. I have enjoyed every part of my life. Why should i feel disappointed? I am not at all disappointed!
ആ ഉത്തരതിന്നു മുന്‍പില്‍ എന്റെ കണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.. വീണ്ടും ആ പഴയ റ്റൂമറിന്റെ വളര്‍ച വേറോരു ഭാഗത്തു, വേറോരു രൂപത്തില്‍!!
----------
എന്റെ വാപ്പയെ വിളിചു വരുത്തി ക്ലാസ് തുടങ്ങുന്നതു കാരണം ഞാന്‍ അന്നു തന്നെ അവിടെ നിന്നു മടങ്ങി. പോരുന്ന യാത്രയില്‍ എന്റെ ചെവിയില്‍ മാമായുടെ മറുപടി തന്നെയായിരുന്നൂ. ആ യാത്ര മുഴുവന്‍ ഞാന്‍ കരഞ്ഞു തീര്‍ത്തു. ആദ്യം കേട്ട റിസല്‍ട്ടും, പിന്നെ കേട്ട തിരുത്തും നല്‍ക്കിയതു ഒരു ജീവിതവും, പിന്നെ തൂക്കു കയറും.
പിന്നത്തെ ചികിത്സ ഒക്കെ കൊച്ചി, ലേക്ക്ഷോറിലായിരുന്നൂ.. അതു കഴിഞ്ഞു നാലു കൊല്ലം കൂടിയെ എന്റെ മാമാ ജീവിചിരുനുളൂ.
ക്യാന്‍സര്‍ എന്ന രോഗവും, അതിന്റ ബുദ്ധിമുട്ടും ഒക്കെ അറിയുന്നതു മാമായിലൂടെയാണു. റേഡിയേറ്റനും, കീമൊത്തറാപ്പിയും, മരുന്നുകളും, ഡോക്ടര്‍ സമാധാനതിന്നു വേണ്ടിയാണെങ്കില്‍ പോലും പറയുന്ന നുണകളും.... ഒക്കെ കൂടി കോല്ലാതെ കോല്ലുന്ന ക്യാന്‍സര്‍ രോഗികള്‍ളെ എന്തു പറഞ്ഞാണു സമാധാനിപ്പികേണ്ടത്?
*********
നന്ദി.

7 പ്രതികരണങ്ങള്‍:
അക്ഷരതെറ്റുകള്‍ പൊറുത്തു തരണം!
Amjithe mamayude kadha nannayittundu. mythiliye kurichulla details next post muthal undavum ennu karuthunnu.. :). keep it up dear
ithra sankatakaramaya karyamanu parayaan povunnathennu karutiyilla.
valare sparshichu...... aashamsakal.....
The stuff feels good by the way u said it, but feeling so sad as it's real and you was an eyewitness....the worst decease i have ever heard..........
good presentation
keep writing.,,
വായിക്കുമ്പോള്‍ ഓരോ SCENE ഉം കാണുന്ന പോലെ
ഇപ്പോഴാണ് കണ്ടത്.വായിച്ചു..അവസാനമായപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.
Post a Comment