വേനല്‍ മഴയുള്ള ആ തണുത്ത രാത്രികള്‍!
Thursday, May 5, 2011
രാത്രി ഒരു 1 മണിയോടടുത്തു കാണും... വയറിന്റെ അകത്തെ കടുത്ത വേദന കാരണം മാത്രം ഞാൻ ഞെട്ടി എണീറ്റതാണ്.
നില്ക്കാൻ കഴിയുനില്ല. നിന്നാൽ വയറിൽ എന്തോ കുളത്തി വലിക്കുന്നതു പോലെ...
പതുകെ ഞെരുങ്ങി ഞെരുങ്ങി കകൂസിലെക്കോടി...
അവിടെ എകദേശം ഒരു... ഒരു മണികൂർ ഇരുന്നു കാണും.
എന്നിട്ടു വലിയ വ്യത്യാസമില്ലാതെ വീണ്ടും വന്നു കിടന്നു.
ഇതൊക്കെ തന്നെ 2-3 തവണആവർത്തിച്ചു,
....ശേഷം കുറെ നാളുകല്ക്കു ശേഷം സുബഹി ബാങ്ക് കേൾക്കാനിടയായി...
കാക്കകളും, കുരുവികളും എന്നു വേണ്ടാ സകലമാന പക്ഷികളുടെയും നിലവിളി ഞാൻ കക്കൂസിലിരുന്ന് ആസ്വധിചു.
കുറച്ചു നാളായി ഗ്യാസിന്റെ ശല്യം സഹിക്കാന്‍ വയ്യതായിരിക്കുന്നൂ..
ഇനി ഇപ്പോ അടുത്ത ഒന്നു രണ്ടു മാസതേക്കു ഇങ്ങനെ തന്നെയായിരികും. എനിക്ക് മാത്രമല്ല.. വീട്ടിൽ ഉമ്മ ഒഴികെയുള്ള എല്ലവരും രാത്രി ഇതൊക്കെ തന്നെ പരുപാടി. ഇതു ഏപ്രിൽ അവസാനം തുടങ്ങിയാൽ പിന്നെ തീരുന്നതു എതാണ്ടു ജുലയ് തുടങ്ങുന്നതോടു കൂടിയാണ്.. എതാണ്ട് മറ്റുള്ളവർക്കു ഈ പ്രശ്നങ്ങൾ ഒക്കെ തീരുമ്പോൾ.. ഉമ്മക്കു തുടങ്ങും. ഉമ്മക്കു തുടങ്ങിയാൽ പിന്നെ വേരെ ആരെയും കിടത്തി ഉറക്കുകയുമില്ല. പിന്നെ ഒച്ചപാടായി.. ലഹളയായി...
രാവിലെ പ്രാതൽ കഴിക്കുന്ന നേരത്തെ വാപ്പയുടെ ഉച്ച അങ്ങു വയ്സ്രേലി വരെ മുഴങ്ങും. ഈ കാലയളവില്‍ എല്ല ദിവസവും ഉമ്മയുടെ അടുത്തു ആ പറഞ്ഞ ഡയലോഗ്സ് ഇങ്ങനെ മുടങ്ങാതെ അലറികൊണ്ടിരിക്കുന്ന വാപ്പയുടെ ഉച്ചകേട്ടണു ഞാൻ എണീക്കുന്നത് തന്നെ...
“നിന്നെ കെട്ടിയ അന്നു തുടങ്ങിയതാടി ഞാൻ ഈ പറഞ്ഞതൊക്കെ ആവർത്തിക്കുന്നതു. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുള്ളതാ ഈ പണ്ടാരം ഇനി മേലാൽ ഇവിടെ ഉണ്ടാകരുതെന്ന്. എന്തെങ്കിലും കഴിക്കാൻ വന്നൽ ഇതാ അവസ്ത.. നിനക്കു പറ്റൂലേങ്കിൽ നീ വല്ലോടത്തും പോയി കിടക്കു... ഞാൻ വല്ല ഹോട്ടലീനും കഴിചോള്ളാം... ഇനി ഇതു ഇവിടെ കൊണ്ടു വചാൽ ഞാൻ പാത്രത്തെപാടി എടുത്തു എറിയും... ... .$%$%^%%&%^&%^& ...“
ഇതൊക്കെ പറഞ്ഞു നിർത്തി വപ്പ അതൊക്കെ എടുത്തു... എടുത്ത് വെട്ടി വിഴുങ്ങും... എന്നിട്ടു വയറും തിരുമി എണീച്ചു പോവും... ഇതു പോലെ തന്നെ വീട്ടിലെ എല്ലവരും. ആകെ സന്തോഷതോടെ വന്നിരിക്കുനതു ഉമ്മ മാത്രം. എകദേശം,മെയ് അവസാനതോട് കൂടി തന്നെ ഉമ്മയുടെ പ്രശ്നങ്ങൾ തുടങ്ങുമ്പൊഴാണു ഇതിനൊക്കെ അവസാനം....
വപ്പയുടെ കഴിക്കലും ലഹളയും ഒക്കെ കഴിഞ്ഞാണ് നാം കഴിക്കനായ് എത്തുന്നതു.
അന്നത്തെ മെനു നോക്കി പതിവു പോലെ ഒന്നു നെടുവീർപെട്ടു!!!
പുട്ട്, കൂടെ ഇടിഞ്ചക്ക(ചെറിയ ചക്ക ഉലത്തിയതു), ചക്ക അട(വേറെ പാത്രത്തിൽ), പഴുത്ത വരിക്ക ചക്ക 10 പീസ്, കട്ടൻ ചായ. (ഇത്രെയും മെനു ഉള്ളതിനാൽ പുട്ട് പെർ ഹെഡ് ഒരു പീസ് എന്നതു വീട്ടിലെ പോളിസിയാണ്). വേണ്ടവർ മാത്രം കഴിക്കുക. വേണ്ടാത്തവർ എന്താണെന്നു വച്ചാൽ ചെയുക. ഇതും ഉമ്മയുടെ പോളിസിയിൽ പെടും.
എതാണ്ട് ഏപ്രിൽ മാസം തുടങ്ങിയാൽ വീട്ടിലെ ആദ്യത്തെ പ്ലവിലെ ചക്ക മൂത്തു പഴുക്കാൻ പരുവതിലാവും.. അതിന്റെ വളർചയുടെ ഒരോ സ്റ്റേജിലും ഉമ്മയുടെ സന്തോഷതിന്റെ അളവു ചക്കയുടെ വളർച്ച പോലെ തന്നെ കൂടി കൂടി വരും.. പിന്നെ... ചക്കയിടാന്‍ തോട്ടി ഉണ്ടാക്കൽ, മണം പിടിക്കൽ... അങ്ങനെ പോകും കാര്യങ്ങൽ. ചക്ക മൂത്തു പഴുക്കാറായൽ അതിന്റെ പുറത്തു എപ്പോഴും കാക്കകള്‍ വന്നിരിക്കും. പിന്നെ അണ്ണാനും. അതു കണ്ടാൽ പിന്നെ ഉമ്മക്കു എലി പലഞ്ചരക്കു കടയിൽ കേറിയ വെപ്രാളമാ.. അത് കുത്തിയിട്ട് ഉദ്ഘാടനം നടത്തിയാല്‍ പിന്നെ സീസൺ തുടങ്ങുകയായി...
വീട്ടിൽ ആകെ മൊത്തം 6 പ്ലാവാനു ഉണ്ടായിരുന്നതു, വിതക്തമായി വാപ്പ 3 ആക്കി മാറ്റി. പക്ഷെ അയൽകാരുടെ വീട്ടിലെ ചക്ക കറികളുടെ എണ്ണം കുറഞ്ഞു എന്നതല്ലാതെ വീട്ടിലെ മെനുവിന്നു യാതരു ചേജും വരാതെ ഉമ്മ മ്യാനേജ് ചെയ്തു കൊണ്ട് പോവുന്നൂ...
മേൽ പറഞ്ഞ കാലയളവിൽ ഇതായിരിക്കും(ഓർ ഇതിലേതെങ്കിലും ഒക്കെ തന്നെ) മെനു,
രാവിലെ,
പുട്ടു, ചക്ക അട, ഇടിഞ്ചക്ക, ചക്കപഴം.
ഉചക്കു,
ചോർ, ചക്ക കുരു വിത്ത് മാങ്ങ, ചക്ക ഉലത്തിയതു.
വയ്കിട്ടു ചായക്ക്
കട്ടൻ ചായ, ചക്കയട, ചക്കകുരു ചുട്ടതു
രാത്രി
മേൽ പറഞ്ഞ മെനുവിൽ ബാക്കിവരുന്നതെല്ലാം.
രാത്രിയും ബാക്കി ആവുകയണെങ്കിൽ വീട്ടിലെ 4 ഗിരിരാജക്കും, 2 ഗിനിക്കും, 2 നാടൻ കോഴിക്കും കുശാൽ. കാരണം ഫ്രിഡ്ജിൽ വക്കാൻ അതികം സ്ഥലം കണൂല്ല. നിറയെ ചക്ക കുരു പൊതികളും, ചക്ക ചുളയുമായിരിക്കും. എന്തിന്നു, കുടിക്കുന്ന വെള്ളത്തിന്നു പോലും ചക്കയുടെ മണമായിരിക്കും. ചക്കപഴത്തിന്റെ മണം കാരണം ഇന്റെർവ്യൂ വരെ വേണ്ടാന്നു വച്ചിട്ടുണ്ട്..
ശരി, എന്നാൽ പിന്നെ കാണാം.. ചക്ക ഉലത്തിയതും, കട്ടൻ ചായയും റെഡി!!
നന്ദി.


14 പ്രതികരണങ്ങള്‍:
ചക്ക ഉലത്തിയതും, കട്ടൻ ചായയും!!
തന്റെ ഒരു ചക്ക.. തന്‍ ഇങ്ങനെ ചക്കയും തിന്നു നടന്നോ... ചക്ക കഥ കലക്കി...
ഹഹ്ഹ ചക്ക സീസണില്‍ നിന്നും നിനക്ക് രക്ഷയില്ല മോനെ..
അപ്പൊ തൊടിയില്‍ പ്ലാവ് മാത്രേ ഉള്ളോ..
അല്ലെങ്കിലും കൊഴപ്പമൊന്നുമില്ല.അതാത് കാലത്ത് തൊടിയില്‍ ഉണ്ടാകുന്നത് ഏതാണോ അത് ഭക്ഷിക്കണം എന്നാണ്.
എന്നാലും ഈ ചക്കക്കുരു ബോംബ്...!?
@Praveen : :)
@junaith: :) :) :)
@~ex-pravasini* : പ്ലാവ് മാത്രാല പ്രവാസിനിയെ, വേറെയും കുറെ ഉണ്ട്(പക്ഷെ ചക്കയുണ്ടാവുനത് പോലെ മറ്റൊന്നും ഉണ്ടാവുനില്ല. പ്ലാവിലാണ് ചാകര) പക്ഷേകില്ല് ഈ ചക്കയാ പ്രശ്നം. ചക്ക സീസണ്‍ വല്ലാത്തൊരു സീസണാ.. ഉമ്മയാന്നെങ്കില് ചക്ക സ്പെഷിലിസ്റ്റും... :D
ചക്കക്കഥ കൊള്ളാം. അക്ഷരത്തെറ്റും വാക്യഘടനയും ശ്രദ്ധിച്ചാല്‍ വായനാസുഖം ജോര്‍ ആകും. എഴുതൂ മകാ. കണ്ണൂരാന്‍ അനുഗ്രഹിച്ചിരിക്കുന്നു!
(ന്താ പോരെ!)
കണ്ണൂരാ... ജോറാക്കാൻ പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നൂ...
അനുഗ്രഹം ഏറ്റു .. ഇനി എന്നെ പിടിചാകിട്ടൂല്ല! :-)
നന്ദി.. വന്നതിനും, വായിച്ചതിനും, അനുഗ്രഹിചതിനും.
തകർപ്പൻ!
എന്റെ വീട്ടിൽ ഒറ്റപ്ലാവേ ഉള്ളൂ എന്നതുകൊണ്ട് വേനൽക്കാലം ആസ്വാദ്യകരമാണ്.
ചക്കയവിയൽ, ചക്കക്കുരുവിട്ട തീയൽ, ചക്കപ്പുഴുക്ക്, ചക്ക വറ്റൽ...
പീനെ പഴുത്ത ചുളകൾ!
ആഹ!
അതൊരു കാലം!
jayanEvoor ഒറ്റ പ്ലാവേയുള്ളൂന്ന് കരുതി വിഷമിക്കേണ്ടാ.. ആ അഡ്രസ്സ് ഇങ്ങു തന്നെക്ക്, ഞാൻ ദിപ്പ തന്നെ ഒരു പെട്ടി ഓട്ടേ ചക്ക വിട്ടേക്കാം. :D
ചക്ക വീണു ചത്ത മുയലിന്റെ ആള്‍ക്കാരെ മാത്രം സൂക്ഷിക്കുക
ആശംസകള്‍
:D ചക്ക പുരാണം കലക്കി
nannayi ezhuthi ketto..... aashamsakal..
സമാധാനം, ഞങ്ങളുടെ വീട്ടില്‍ ചക്കയും പ്ലാവുമൊന്നുമില്ല. എപ്പോഴെങ്കിലും ഒരു ചക്ക തിന്നണമെന്ന മോഹം വന്നാല്‍ കാശ് കൊടുത്തു വേടിച്ചു കൊണ്ട് വരും. അതുകൊണ്ട് ചക്കയോട് ഒരു മടുപ്പ് നമുക്ക് തോന്നിയിട്ടില്ല.
എന്തായാലും നന്നായിട്ടുണ്ട് ചക്ക പുരാണം.
ആശംസകള്‍.
Post a Comment