തെറിയഭിഷേകം!
Wednesday, September 28, 2011
പണ്ട്. അതായതു വർഷങ്ങൾക്കു മുൻപ്. ഞാൻ ഡിഗ്രിക്ക് ചേരുന്നതിന്റെ മുൻപുള്ള നാലു മാസത്തെ അവധിക്കാലം. അന്നു എന്റെ പ്രധാന പരിപാടി പശുവുനെ വളർത്തലായിരുന്നു. വീട്ടിൽ അന്നു നാടനിൽ ജഴ്സിക്കുണ്ടായ ഒരുത്തിയായിരുന്നു തൊഴുത്തിന്റെ ഐശ്വര്യം. അവൾക്കു മൂന്നു മാസം ഗർഭവും. അവൾക്കുള്ള ഭക്ഷണം കണ്ടെത്തുക എന്ന ലക്ഷ്യമായിരുന്നു ഉറങ്ങി എണീറ്റാൽ എന്റെ മുന്നിലുള്ള ആദ്യത്തെ ചിന്ത. --
വയ്സ്രേലി പാടത്തു അന്നു മുട്ടിനു ചെളിയും, വെള്ളമുണ്ട്. ചില സ്ഥലങ്ങളിൽ അര വരെ വെള്ളമുണ്ടാവും. നിറയെ പുല്ലു വളർന്നു കിടക്കുന്ന ഏക്കറു കണക്കിനു പാടം അവസാനിക്കുനതു തന്നെ കിലോമീറ്റർ ദൂരത്തുള്ള പുഴയുടെ തീരത്താണു. പണ്ട് ഈ പാടം മുഴുവൻ നെല്ല് കൃഷി ചെയ്തിരുന്നു. വെള്ളം കെട്ടിയതും, കൊയ്‌ത്തിനു ആളെ കിട്ടാത്തായതും കാരണം അതൊക്കെ നിർത്തിയിട്ട് കാലങ്ങൾ കഴിഞ്ഞൂ. ആ പാടമൊക്കെ ഇന്നു ആർക്കും വേണ്ടാതെ അനാഥമായി കിടക്കുന്നൂ. ചില സ്ഥലങ്ങളിൽ വെള്ളവും ചെളിയും കുറവുണ്ടാവും. ആ സ്ഥലത്ത് പശുവിനെ കേറ്റി കെട്ടിയാൽ പിന്നെ സന്ത്യവരെ തിന്നാനുള്ളതു അവിടെ തന്നെയുണ്ടാവും. രാവിലെ കൊണ്ട് കെട്ടിയാൽ വയ്‌കിട്ടെ അഴിക്കാൻ ചെല്ലാറുള്ളൂ. അപ്പോഴെക്കും ആ പരിസരത്തെ പുല്ലൊക്കെ അവൾ തിന്നു തീർത്തിട്ടുണ്ടാവും. വയ്‌കിട്ട് ചെന്നു അവളെ അഴിച്ച് നെടുംതോട്ടിൽ ഇറക്കി കുളിപ്പിച്ച് തൊഴുത്തിൽ കേറ്റും. അതായിരുന്നു രാവിലെയും വയ്‌കിട്ടും എന്റെ ജോലി.
ദിവസങ്ങൾ കഴിഞ്ഞു. ആദ്യത്തെ ആ ചുറുച്ചുറുക്കൊനും അവൾക്കില്ലാതായി. രാവിലെ കൊണ്ട് കെട്ടി, വയ്കിട്ട് അഴിക്കാൻ ചെല്ലുമ്പോൾ വയറൊക്കെ ഒട്ടി, ഗ്രഹണി പിടിച്ച കുട്ടിയെ പോലെ എന്നെ നോക്കുന്നുണ്ടാവും. പരിസരത്തെ പുല്ലൊക്കെ തീന്നിട്ടും ഇവൾക്കെന്താ ഒരു ഉശാറില്ലാത്തതു എന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നുമില്ല. അങ്ങനെ മൂന്നു നാലു ദിവസം കൂടി കഴിഞ്ഞതും കൊഴുത്തു ചക്ക പോലെ ഇരുന്ന അവൾ മെലിഞ്ഞ് പടവലങ്ങ പോലെയായി. വാരിയെല്ലെല്ലാം പൊങ്ങി, വയർറൊക്കെ താഴെക്ക് തൂങ്ങി ഒരു പ്രതേക കോലമായി വരുന്നു. ഇവളെങ്ങനെ ഇത്ര പെട്ടന്നു ഉണങ്ങി പോവാൻ എന്നു എത്ര ചിന്തിച്ചിട്ടും ഒരു പിടിയും കിട്ടുന്നുമില്ല. പതിവു പോലെ രാവിലെ ഞാൻ അവളെയും കൂട്ടി പാടത്തിറങ്ങി, പുല്ലുള്ള ആഴമില്ലാത്ത സ്ഥലത്ത് അവളെ കെട്ടി. ചിലപ്പോൾ ഗർഭിണിയായതു കൊണ്ട് അവൾക്കു കിട്ടുന്ന തീറ്റ പോരായിരിക്കും എന്നു മനസിൽ വിചാരിച്ചു. ഉച്ചയാവുമ്പോൾ വന്നു മാറ്റി കെട്ടണം എന്ന കണക്കു കൂട്ടലിൽ അവിടെ നിന്നു പോന്നു.
സമയം ഉച്ചയാവാറായപ്പോൾ ഞാൻ അവളെ മാറ്റി കെട്ടാൻ ചെന്നു. കെട്ടിയിരുന്ന സ്ഥലത്തു നിന്നു മാറി, കുറച്ച് വെള്ളമുള്ളിടത്ത് മാനം നോക്കി അവൾ നിൽക്കുന്നൂ. അവൾ നിന്ന സ്ഥലത്ത് മൂന്നു താത്തമാർ (60-70 പ്രായം വരും) നിന്നു തച്ചിനു പുല്ലു മുറിക്കുന്നു. വെറുതെയല്ല പശു ഉണങ്ങി വരുന്നതു, വെള്ളമില്ലാത്ത സ്ഥലം നോക്കി മൂന്നാളും പശുവിനെ പിടിച്ച് മാറ്റി അവിടത്തെ പുല്ലു മുറിച്ച് കൊണ്ടിരിക്കുന്ന കാഴ്ച്ച എനിക്കു സഹിക്കാൻ കഴിയുന്നതായിരുന്നില്ല.
"ഹെ..!! അവിടന്നു പുല്ലു മുറിക്കല്ലെ..." ഞാൻ കിട്ടാവുന്ന ബാസിൽ ഒരു കാച്ച് കാച്ചി.
പശു തിരിഞ്ഞ് എന്നെ നോക്കി. താത്തമാർ ഒന്നു എണിറ്റ് എന്നെ നോക്കിയിട്ടു പുച്ചത്തോടെ വീണ്ടും പുല്ലു മുറിക്കൽ തുടർന്നൂ. പ്രായമുള്ള താത്തമാരായിരുന്നെങ്കിലും എനിക്കു അതു സഹിക്കാവുന്നതിലും വലുതായതു കൊണ്ട് മാത്രം ഞാൻ ഒന്നു കൂടി അലറി...
"പശുവിന്റെ കാലിന്റെ ഇടയിൽ നിന്നാണോ പുല്ലു മുറിക്കണേ...."
വീണ്ടും പശു എന്നെ ഒന്നു തിരിഞ്ഞ് നോക്കി. താത്താമാർ മൂന്നു പേരും ഏണീറ്റ് നിന്നു എന്നെ അടിമുടി ഒന്നു നോക്കി. ഞാൻ ഒട്ടും ഭാവമാറ്റമില്ലാതെ എന്റെ കയ്യെടുത്ത് അരയിൽ ഫിറ്റ് ചെയ്തു ഒരു "ആണു" എന്ന അഹങ്കാരത്തോടെ ചങ്ക് വിരിച്ച് നിന്നു. അവർ വീണ്ടും രൂക്ഷമായി നോക്കുന്നൂ...
"എന്നാ നിന്റെ ഉമ്മാനെ വിളിച്ചോണ്ട് വാടാ കു**.. അവളുടെ കാലിന്റെ ..... ......... .......... .................. .............. ............................ .......... ...., " അതിൽ ഒരാൾ തുടങ്ങി, അതു മൂനാളും ഏറ്റു പിടിച്ച്
പിന്നെ അങ്ങൊട്ട് നിന്നു തെറി വിളിയായിരുന്നു.
ഞാൻ ജീവിതത്തിൽ കേൾക്കാത്ത വിവിധതരം തെറികൾ ഒന്നിൽ കോർത്ത് ഒന്നൊന്നായി ഇത്ര മനോഹരമായി, ഒരു കവിത പോലെ അങ്ങനെ പാടത്തു ഒഴുകി നിന്നു. ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ, ഞാൻ തോൽവി സമ്മതിച്ചതിന്റെ അടയാളമെന്നോണം വരമ്പിൽ കേറിയിരുന്നു. അവർ ചിരിച്ച് കൊണ്ട് തെറി വിളി നിർത്തി വീണ്ടും പുല്ലു മുറിക്കൽ തുടർന്നു. എല്ലാം ശാന്തം!
തെറികൾ ഒന്നൊന്നായി ഇത്ര മനോഹരമായി കോർത്ത് പറയാനുള്ള അവരുടെ കഴിവിനോട് തോന്നിയ ബഹുമാനമോ, തെറികൾ അറിയാം എന്നതല്ലാതെ അതൊക്കെ ബന്ധിപ്പിച്ച് പറയാണുള്ള കഴിവു എനിക്കില്ലാ എന്ന തോന്നലിൽ നിന്നുണ്ടായ ലജ്ജയോ. ഞാൻ അവിടെ നിന്നു സ്കൂട്ടായി. പിന്നെ ആ ഭാഗത്തേക്കു പശുവിനെ കൊണ്ട് പോയിട്ടില്ല.
----------------
ഇതു പോലെ, ഞാൻ കുറെ തവണ കേട്ടിട്ടുണ്ട് കള്ളു കുടിച്ച് നല്ല തെറി പാട്ടുകൾ പാടുന്ന പ്രായമായവരെ. 3-4 തവണ വയസായ സ്ത്രീകൾ നല്ല ഒഴുക്കിന്നു നിന്നു തെറിയഭിഷേകം നടത്തുന്നതും കേട്ടിട്ടുണ്ട്. തമിഴ് സ്ത്രീകൾ തമ്മിൽ തല്ലുന്ന സമയത്തു നല്ല തെറിവിളിയായിരിക്കും ഹൈലൈറ്റ്. തെറി വിളിക്കുമ്പോൾ തന്നെ മനസിന്റെ പകുതി ദേഷ്യം മാറുന്നു എന്നു തോന്നാത്തവർ ആരാണുള്ളതു? തെറി വിളിക്കേണ്ടിടത്ത് വിളിക്കാൻ കഴിയാത്തപ്പോൾ ഒരു സമാധാനത്തിനനെങ്കിലും മനസിൽ തെറി പറയാത്തവരുണ്ടോ?
ആവശ്യം വരുമ്പോൾ തെറി വിളിച്ചിലെങ്കിൽ പിന്നെ എന്തിനു കൊള്ളാം ഈ മൈരു ജീവിതം. :))
എന്റെ അഭിപ്രായത്തിൽ ഈ സദാചാരമൊക്കെയുണ്ടായതിൽ പിന്നെയാണു ആളുകൾക്കു തെറികൾ അത്രക്കു വശമില്ലാതായതു. സ്റ്റാറ്റസുള്ളവർ തെറി പറയില്ല എന്നു ആരൊക്കൊയോ ചേർന്നു പറഞ്ഞ് പരത്തിയിരിക്കുന്നൂ. അതു കൊണ്ട് തന്നെ തെറിയറിയാമെങ്കിൽ പോലും ആവശ്യം വരുമ്പോൾ പ്രയോഗിക്കാൻ 'സ്റ്റാറ്റസ്' അനുവദിക്കാത്ത ഒരു അവസ്ഥയിൽ എത്തിനിൽക്കുന്നു. എന്നാൽ സംസ്കാരത്തിൽ ഒരു മാറ്റവുമില്ലതാനും.
നമ്മൾ തെറി വിളി കുറച്ചു, എനിട്ട് പ്രകടനം തുടങ്ങി.
അത്ര തന്നെ!

13 പ്രതികരണങ്ങള്‍:
ഞാൻ ഡിഗ്രിക്ക് ചേരുന്നതിന്റെ മുൻപുള്ള നാലു മാസത്തെ അവധിക്കാലം!
പഴയ ഓഫീസിലെ client തന്നെ ഇതിലും നല്ല തെറി വിളിച്ചപ്പോ അതൊക്കെ കേള്‍ക്കുന്നതോ സ്റ്റാറ്റസ് പോലും.. ഹഹ..താന്‍ പശുവിനെ പുല്ലു തീറ്റിക്കാന്‍ കൊണ്ട് പോകാറുണ്ട് എന്ന് പറയുന്നത് വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെ പകരം അത് ഇറച്ചി ആക്കി തിന്നു എന്ന് പറഞ്ഞിരുന്നെകില്‍ വിശ്വസിക്കാമായിരുന്നു.. എഴുത്തിലെ ആ തെറി ഒഴിവാക്കാമായിരുന്നു..കൊള്ളാം സുഹൃത്തേ.തുടരുക..
Praveen :)) പശുവിനെ മാത്രമല്ല. ഒരു വിധം വളർത്തു മൃഗങ്ങളെയൊക്കെ ഞാൻ വളർത്താൻ നോക്കിയിട്ടുണ്ട്. വീട്ടുകാർ സമ്മധിക്കാത്തതു കൊണ്ടാ ഈ പണി ചെയുന്നെ. ഇലെങ്കിൽ എന്നെ ഇതൊക്കെ വിട്ട് കൃഷി തുടങ്ങിയേനെ. നമ്മുടെ മനസിന്റെ സമാധാനത്തിലും വലുതാണല്ലോ വീട്ടുകാരുടെ മനസിന്റെ സമാധാനം. :P
മച്ചൂ നല്ല ഉശിരന്‍ തെറി കേട്ട് വളര്‍ന്നത് കൊണ്ട് കോ൪പറേറ്റ് തെറിയൊന്നും ഏല്‍ക്കുന്നില്ല അല്ലെ...
junaith കോ൪പറേറ്റ് തെറികൾ കേട്ടാൽ ചിരിവരും. :))
വയ്സ്രേലി പാടം ഇന്ന് ആർക്കും വേണ്ടാതെ അനാഥമായിക്കിടക്കുന്നു എന്ന് പറയരുത്. കാരണം നാട്ടുകാർക്കും ഇറച്ചിക്കോഴി വില്പ്പനക്കാർക്കും മാലിന്യം തള്ളാൻ ഈ പാടം വളരെ ഉപകാരപ്പെടുന്നുണ്ട്.
പിന്നെ സ്റ്റാറ്റസ് പ്രശ്നം ആയത് കൊണ്ടു മാത്രമല്ല ആളുകൾ തെറിയഭിഷേകം നടത്താത്തത്. പ്രശ്ന പരിഹാരത്തിനുള്ള എല്ലാ വഴികളും അടയുമ്പോൾ ആണ് നമ്മൾ ഇരുകാലികൾ അസഭ്യം പറയുന്നത്. തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പുതു തലമുറ ഏറെക്കുറെ വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ.
Muhammed Ansari
"വയ്സ്രേലി പാടം ഇന്ന് ആർക്കും വേണ്ടാതെ അനാഥമായിക്കിടക്കുന്നു എന്ന് പറയരുത്. കാരണം നാട്ടുകാർക്കും ഇറച്ചിക്കോഴി വില്പ്പനക്കാർക്കും മാലിന്യം തള്ളാൻ ഈ പാടം വളരെ ഉപകാരപ്പെടുന്നുണ്ട്."
ശരിയാണു, മാലിന്യങ്ങൾ തള്ളി ആ പരിസരത്ത് കൂടി നടക്കാൻ വയ്യാത്ത അവസ്ഥയായിട്ടുണ്ട്. കൃഷിയിടങ്ങൾ മണ്ണിട്ട് നികത്തെരുതെന്നല്ലെ പറഞ്ഞിട്ടുള്ളൂ. അവർ അതു മാലിന്യം തള്ളി നികത്തും.
ഒരു കാലത്ത് മനുഷ്യനു ഭക്ഷണം തന്നു കൊണ്ടിരുന്ന ആ പാടം ഒക്കെ ഇന്നു അവൻ തിന്നതിന്റെ അവശിഷ്ടം ചുമ്മക്കുന്നൂ.
എന്തൊരു വിരോധാഭാസം!!
കുറെ കാലത്തിനു ശേഷമാണല്ലോ ഇക്കയുടെ ഒരു പോസ്റ്റ് വന്നത് ..ആ പശുവിനെയും തെളിച്ചു വയസ്രേലി പാടത്തൂടെ പോണ ഇക്കയെ ഞാന്‍ ഒന്നാലോചിക്കയായിരുന്നു..എന്താന്ന് അറിയില്ല മനസ്സില്‍ karpagathile എന്റെ സീനിയര്‍ ആയ ഇക്കയുടെ രൂപമേ വരുന്നുള്ളൂ !! അതുകൊണ്ട് ശരപഞ്ജരത്തിലെ ജയന്റെ രൂപം ഓര്‍ത്തു തല്‍ക്കാലം ഞാന്‍ ആശ്വസിച്ചോളാം :-)
ഒരു ദുബായിക്കാരന്‍
ഹ ഹ... കർപ്പഗത്ത് വന്ന ശേഷം ഞാൻ പരിഷ്കാരിയായതല്ലെ. ബേസിക്കലി ആ പരിഷ്ക്കാരത്തിനു ഉള്ളിന്റെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ഒരു കർഷകന്റെ രൂപം കർപ്പഗത്തിനു ചേർന്നതല്ല എന്നു ഒറ്റ കാരണത്താൽ മനപൂർവം ഒളിപ്പിക്കുകയായിരുന്നു...!!
"ശരപഞ്ജരത്തിലെ ജയന്റെ" ഇതൊരൊന്നൊനരയുപമയായിപ്പോയി ശജീറേ. ദേഹമാസകലം കുളിരുകോരുന്നു. :)))
കമ്മെന്റിനു നന്ദി. ആശംസകൾ.
വ്യത്യസ്തമായ അവതരണം.
തെറിവിളിച്ചുകഴിഞ്ഞഌ പകുതി ദേഷ്യം കുറയും എന്നത് ശരിതന്നെ! ജീവിതത്തിൽ ഒരിക്കലെങ്കിലും നല്ല ഫസ്റ്റ്ക്ലാസ് തെറി കേട്ടിട്ടില്ലാത്തവർ വിരളമാണ്.
ബൈക്ക് ഓടിച്ചു പഠിച്ചുകൊണ്ടിരുന്ന്, ഒരു കാറിന്റെ പിന്നിൽകൊണ്ടുചെന്ന് ചാർത്തിയതിന് ഞാൻ അന്നുവരെ കേട്ടിട്ടില്ലാത്ത തെറികളും ചേർത്തായിരുന്നു ഒരു പുള്ളിക്കാരൻ എന്നെ പുഴുങ്ങിയത്!
ഒരു സിനിമാ ഡയലോഗ് : "തെറിക്കൊക്കെ ഒരേ സ്റ്റാൻഡേർഡ് അല്ലേ..."
തെറി പോസ്റ്റ് കൊള്ളാം ..വായിച്ചിട്ട് രണ്ടു തെറി പറയാന്‍ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല ...
MINI,കൊച്ചനിയൻ,faisu
നന്ദി. :))
Post a Comment